സ്റ്റാർലൈനർ; മടക്കയാത്ര 22ന്

Saturday 15 June 2024 7:13 AM IST

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ (ഐ.എസ്.എസ് )​ ബോയിംഗിന്റെ ' സ്റ്റാർലൈനർ ' പേടകത്തിന്റെ മടക്കയാത്ര വീണ്ടും മാറ്റി. ഈ മാസം 22ന് പേടകം ഭൂമിയിലേക്ക് പുറപ്പെടുമെന്ന് നാസ അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്റ്റാർലൈനർ ഐ.എസ്.എസിൽ നിന്ന് മടങ്ങേണ്ടിയിരുന്നത്.

എന്നാൽ,​ ഇത് ഈ മാസം 18ലേക്ക് മാറ്റിയിരുന്നു. അധികം വൈകാതെയാണ് മടക്കം വീണ്ടും വൈകുമെന്ന് നാസ വ്യക്തമാക്കിയത്. സഞ്ചാരികളുമായുള്ള പേടകത്തിന്റെ മടക്കയാത്രയിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ പരിശോധിച്ചുവരികയാണ്. സ്റ്റാർലൈനർ മടക്കയാത്ര ഏറെ സങ്കീർണമാണ്.

ഈമാസം 5നാണ് ഇന്ത്യൻ വംശജ സുനിത വില്യംസ്, അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോർ എന്നിവരുമായി സ്റ്റാർലൈനർ ഐ.എസ്.എസിലേക്ക് തിരിച്ചത്. ഐ.എസ്.എസിൽ എത്തുന്നതിന് മുമ്പ് സ്റ്റാർലൈനറിൽ ഹീലിയം ചോർച്ച കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിരുന്നു.

Advertisement
Advertisement