മോദിക്ക് മെലോനിയുടെ 'നമസ്‌തേ'

Saturday 15 June 2024 7:18 AM IST

റോം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി 7 വേദിയിലേക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി സ്വീകരിച്ചത് കൈകൂപ്പി ' നമസ്തേ ' പറഞ്ഞ്. ഇറ്റലിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെയാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. അതേ സമയം, ഉച്ചകോടിയുടെ ആദ്യ ദിനമായ വ്യാഴാഴ്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷോർസ്, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയ്ൻ എന്നിവരെയും മെലോനി നമസ്തേ പറഞ്ഞാണ് വേദിയിലേക്ക് സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

Advertisement
Advertisement