അടിപൊളി ശമ്പളത്തിൽ ഇന്ത്യൻ റെയിൽവെയിൽ സ്വപ്ന ജോലി; 1104 ഒഴിവുകൾ, അപേക്ഷിക്കാൻ ചെയ്യേണ്ടത്

Saturday 15 June 2024 12:15 PM IST

അപ്രന്റീസ് ഒഴിവുകളിലേക്ക് നോർത്ത് ഈസ്‌റ്റേൺ റെയിൽവെ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ner.indianrailways.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 1104 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂൺ 12ന് ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികൾ ജൂലായ് 11ന് അവസാനിക്കും.

ഒഴിവുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ

മെക്കാനിക്കൽ വർക്ക്‌ഷോപ്പ്/ ഗോരഖ്പൂർ: 411 പോസ്റ്റുകൾ
സിഗ്നൽ വർക്ക്‌ഷോപ്പ്/ ഗോരഖ്പൂർ: 63 പോസ്റ്റുകൾ
ബ്രിഡ്ജ് വർക്ക്‌ഷോപ്പ് /ഗോരഖ്പൂർ: 35 പോസ്റ്റുകൾ
മെക്കാനിക്കൽ വർക്ക്‌ഷോപ്പ്/ ഇസത്നഗർ: 151 പോസ്റ്റുകൾ
ഡീസൽ ഷെഡ് / ഇസത്നഗർ: 60 പോസ്റ്റുകൾ
ക്യാരേജ് & വാഗൺ / ഇസത്നഗർ: 64 പോസ്റ്റുകൾ
ക്യാരേജ് & വാഗൺ / ലഖ്നൗ: 155 പോസ്റ്റുകൾ
ഡീസൽ ഷെഡ് / ഗോണ്ട: 90 പോസ്റ്റുകൾ
ക്യാരേജ് & വാഗൺ /വാരണാസി: 75 പോസ്റ്റുകൾ


വിജ്ഞാപനം ചെയ്ത ട്രേഡിൽ ഉദ്യോഗാർത്ഥി കുറഞ്ഞത് 50% മാർക്കോടെ ഹൈസ്‌കൂൾ/പത്താം ക്ലാസ് നിശ്ചിത യോഗ്യതയും ഐടിഐയും വിജയിച്ചിരിക്കണം. അപേക്ഷകർ 2024 ജൂൺ 12ന് 15 വയസ്സിൽ കുറയാത്തതോ 24 വയസ്സിൽ കൂടാത്തതോ ആയിരിക്കണം പ്രായം. സംവരണ വിഭാഗത്തിലുളളവർക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും. എസ് സി /എസ് ടി ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷവും ഒബിസി ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഉയർന്ന പ്രായപരിധിയിൽ 3 വർഷവും ഇളവ് ലഭിക്കും.

അപേക്ഷ ഫീസ്
ഉദ്യോഗാർത്ഥികൾ 100 രൂപ ഫീസായി അടയ്ക്കണം. സംവരണ വിഭാഗത്തിലുള്ളവർക്കും വനിതകൾക്കും ഫീസ് അടയ്‌ക്കേണ്ട ആവശ്യമില്ല.

Advertisement
Advertisement