ഹാട്രിക്കടിക്കാൻ വിനീതും വിശാഖും,​ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

Saturday 15 June 2024 9:46 PM IST

വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒരുമിക്കുന്നു. ജോമോൻ. ടി ജോൺ, ഷാൻ റഹ്മാൻ, നോബിൾ തോമസ് എന്നിവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ജോമോൻ ടി. ജോൺ ആണ്. മലർവാടി ആർട്സ് ക്ളബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വ‌ർഗരാജ്യം എന്നി വിനീത് ചിത്രങ്ങൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകർന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് നോബിൾ തോമസ് സിനിമയിലേക്ക് എത്തുന്നത് .അന്ന ബെൻ പ്രധാനവേഷത്തിൽ എത്തിയ ഹെലൻ എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്. ഹെലന്റെ

തിരക്കഥാ പങ്കാളിയുമായിരുന്നു. ഹൃദയം, മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഫിലിപ്സ് എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രധാന വേഷത്തിൽ എത്തിയത്. വിനീതിന്റെ പുതിയ ചിത്രത്തിൽ നോബിൾ ആണോ നായകനെന്ന് അറിവായിട്ടില്ല. നിവിൻ പോളിയാണോ നായകൻ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

വിനീതുമായി ഒരുമിക്കുന്ന വിശേഷം ഷാൻ റഹ്മാനാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നാലെ വരുന്നുണ്ടെന്നും ഷാൻ റഹ്മാൻ കുറിച്ചു.

Advertisement
Advertisement