അക്കോക്കിന്റെ ലോക രക്തദാന ദിനാചരണം

Saturday 15 June 2024 11:45 PM IST

അമ്പലപ്പുഴ: സന്നദ്ധ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ അക്കോക്കിന്റെ നേതൃത്വത്തിൽ ലോകരക്തദാന ദിനം ആചരിച്ചു. പുന്നപ്ര അറവുകാട് ഐ.ടി.ഐയിൽ നടന്ന പരിപാടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. യു.എം.കബീർ അദ്ധ്യക്ഷനായി. മുഹമ്മദ് ഷമീർ, ജി.രവീന്ദ്രൻ പിള്ള, രാജേഷ് സഹദേവൻ ,പ്രഭാഷ് പാലാഴി,സുധീന്ദ്രൻ,ഷാജി. ബി,മിനിമോൾ,പാർത്ഥസാരഥി,ഐസക് ചേർത്തല എന്നിവർ സംസാരിച്ചു. രക്തദാനം ചെയ്ത ഐ.ടി.ഐയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഐ.ടി.ഐ പ്രസിഡന്റ് സുധീന്ദ്രനെ സൂപ്രണ്ട് ഉപഹാരം നൽകി ആദരിച്ചു. നെഗറ്റീവ് രക്തം നൽകുന്ന പൊതുപ്രവർത്തകരെയും ആദരിച്ചു.

Advertisement
Advertisement