യാത്രക്കാരുടെ കാത്തിരുപ്പിന് ഉടന്‍ അവസാനം, വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കിലേക്ക്

Sunday 16 June 2024 12:33 AM IST

ന്യൂഡല്‍ഹി: ദീര്‍ഘദൂര യാത്രയ്ക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം(ട്രയല്‍ റണ്‍) ആഗസ്റ്റില്‍ നടക്കുമെന്ന് സൂചന. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രയ്ക്കുള്ള വന്ദേ മെട്രോയുടെ ട്രയല്‍ റണ്ണും പിന്നാലെയുണ്ടാകും.

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന പ്രീമിയം രാജധാനി, തേജസ് എക്‌സ്പ്രസ് ട്രെയിനുകളെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ളീപ്പര്‍ ട്രെയിനുകളുടെ വരവ്.

പതിനൊന്ന് എ.സി 3 ടയര്‍ കോച്ചുകള്‍. നാല് എ.സി 2 ടയര്‍ കോച്ചുകള്‍.ഒരു ഫസ്റ്റ് ക്ളാസ് എ.സി അടക്കം 16 കോച്ചുകള്‍. 823 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. എ.സി 3 ടയറില്‍ 611, എ.സി 2 ടയറില്‍ 188, ഫസ്റ്റ് ക്ളാസ് എ.സിയില്‍ 24 എന്നിങ്ങനെയാണ് യാത്രാസൗകര്യം.

മുകളിലെ ബെര്‍ത്തില്‍ എളുപ്പം കയറാം

ബെര്‍ത്തുകളില്‍ സുഖയാത്രയ്ക്കായി മെച്ചപ്പെട്ട കുഷ്യനുകള്‍. മിഡില്‍, അപ്പര്‍ ബെര്‍ത്തുകളില്‍ സുഗമമായി കയറാന്‍ രൂപകല്പന ചെയ്ത

ഗോവണി സെന്‍സര്‍ അധിഷ്ഠിത ലൈറ്റിംഗ്. രാത്രിയില്‍ വഴി കാണാന്‍ ഇടനാഴികളില്‍ സ്ട്രിപ്പുകള്‍. വന്ദേ ഭാരതിലേതു പോലെ ഓട്ടോമാറ്റിക് വാതിലുകള്‍

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ്.കുലുക്കം കുറയ്ക്കാന്‍ കോച്ചുകള്‍ക്കിടയില്‍ സെമി-പെര്‍മനന്റ് കപ്ലറുകള്‍

കോച്ചുകള്‍ക്കുള്ളിലെ നീക്കം എളുപ്പമാക്കാന്‍ സീല്‍ ചെയ്ത ഗ്യാങ്വേകള്‍. വേഗത മണിക്കൂറില്‍160-180 കിലോമീറ്റര്‍

Advertisement
Advertisement