വാഹനത്തിന് തകരാർ, 83856 രൂപ നൽകാൻ വിധി

Sunday 16 June 2024 1:03 AM IST

തൃശൂർ: വാഹനത്തിന് തകരാർ ആരോപിച്ചുള്ള ഹർജിയിൽ അനുകൂല വിധി. തോളൂർ കൊട്ടിലിങ്ങൽ വീട്ടിൽ കെ.എ.നിഖിൽ ഫയൽ ചെയ്ത ഹർജിയിലാണ് റിപ്പയറിംഗ് ചെലവ് 23,856 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേക്ക് 10,000 രൂപയും അടക്കം 83,856 രൂപ നൽകാൻ ഉപഭോക്തൃകോടതി വിധിച്ചത്.
നിഖിൽ തൃശൂരിലെ സ്ഥാപനത്തിൽ നിന്നാണ് ഗുഡ്‌സ് കാരിയർ വാങ്ങിയത്. വാഹനം വാങ്ങി ഉപയോഗിക്കുന്നതിനിടെ തകരാറുണ്ടായി. സ്റ്റാർട്ടിംഗ് സംബന്ധമായും പിക്കപ്പ് സംബന്ധമായും തകരാറുണ്ടായിരുന്നു. പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. കോടതി നിയോഗിച്ച വിദഗ്ദ കമ്മിഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. ഹർജിക്കാരനായി അഡ്വ.എ.ഡി.ബെന്നി ഹാജരായി.

Advertisement
Advertisement