വൈറലായി മെലഡി ടീം

Sunday 16 June 2024 6:43 AM IST

റോം : ഇറ്റലിയിലെ അപ്പൂലിയയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പകർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ സെൽഫി വീഡിയോ വൈറൽ. ' ഹലോ, ഫ്രം ദ മെലഡി ടീം' എന്നാണ് എക്സിൽ പങ്കുവച്ച വീഡിയോയിൽ മെലോനി പറയുന്നത്.

ഇന്ത്യ - ഇറ്റലി സൗഹൃദത്തെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത് മെലഡി (Melodi) എന്നാണ്. ' ഇന്ത്യ - ഇറ്റലി സൗഹൃദം നീണാൾ വാഴട്ടെ ! ' എന്നാണ് മെലോനിയുടെ പോസ്റ്റിന് മോദി മറുപടി നൽകിയത്. ഇറ്റലിയുടെ ക്ഷണപ്രകാരം വെള്ളിയാഴ്ചയാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്.

മോദിയെ ജി 7 വേദിയിലേക്ക് കൈകൂപ്പി ' നമസ്തേ ' പറഞ്ഞാണ് മെലോനി സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ ദുബായിൽ നടന്ന കോപ് 28 ഉച്ചകോടിയ്ക്കിടെ മോദിക്കൊപ്പം മെലോനി പകർത്തിയ സെൽഫിയും വൈറലായിരുന്നു.

Advertisement
Advertisement