41കാരിയെ ഭക്ഷിച്ച് ഭീമൻ ചീങ്കണ്ണി

Sunday 16 June 2024 7:00 AM IST

മയാമി : 41കാരിയായ സ്ത്രീയെ കൊന്ന് ഭക്ഷിച്ച് ഭീമൻ ചീങ്കണ്ണി. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. കഴിഞ്ഞ സെപ്തംബറിലുണ്ടായ സംഭവത്തിന്റെ ഭീകര ദൃശ്യം ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മിഷൻ കഴിഞ്ഞ ദിവസം പുറത്തുവിടുകയായിരുന്നു.

ലാർഗോ പട്ടണത്തിൽ ഒരു കനാലിൽ നിന്ന് 50 അടി അകലെ ടെന്റ് കെട്ടി കഴിഞ്ഞിരുന്ന സബ്രിന പെക്കാം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മേഖലയിലുള്ള ചിലർ അസാധാരണമായി വയറു വീർത്ത നിലയിൽ ചീങ്കണ്ണിയെ കണ്ടെത്തുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരമറിഞ്ഞത്. ചീങ്കണ്ണിയുടെ വായിൽ മനുഷ്യ ശരീരം കണ്ടതായി ദൃക്സാക്ഷികളിലൊരാൾ പറയുന്നു.

4.3 മീറ്റർ നീളമുണ്ടായിരുന്ന ചീങ്കണ്ണിയെ പൊലീസ് വെടിവച്ച് കൊന്ന ശേഷം അതിന്റെ ശരീരം കീറിപരിശോധിച്ചപ്പോൾ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മേഖലയിൽ ചീങ്കണ്ണിയുടെ സാന്നിദ്ധ്യമുള്ളതിനാൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ സ്വന്തമായി വീടില്ലാതിരുന്ന സബ്രിന ചെറു കുടിൽ കെട്ടി ഇവിടെ തുടർന്നെന്നും പൊലീസ് വ്യക്തമാക്കി.

Advertisement
Advertisement