പത്താംക്ളാസ് പാസായവർക്ക് സുവർണാവസരം, മൂന്നര ലക്ഷംവരെ മാസശമ്പളം, എത്രയും പെട്ടെന്ന് അപേക്ഷിക്കാം

Sunday 16 June 2024 2:24 PM IST

കേരള നോളെജ് ഇക്കോണമി മിഷൻ പദ്ധതികളുടെ ഭാഗമായി വിദേശത്ത് വൻ തൊഴിലവസരങ്ങൾ. 21,000 പുതിയ തൊഴിലുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടേക്കർ എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2000 ഒഴിവുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്.

മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്‌തികയ്ക്ക് ഐടി ആണ് യോഗ്യത. 1,75,000- 2,50,000 രൂപവരെയാണ് മാസശമ്പളം. കെയർ അസിസ്റ്റന്റിന് പത്താം ക്ളാസ് ആണ് യോഗ്യത. 2,50,000- 3,50,000 വരെയാണ് മാസശമ്പളം ലഭിക്കുക. ജപ്പാനിലെ കെയർ ടേക്കർ തസ്‌തികയ്ക്ക് ഡിപ്ളോമയാണ് യോഗ്യത. 1,00,000- 1,75,000 രൂപവരെയാണ് മാസശമ്പളം.

കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബള്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 നമ്പരുകളിൽ ബന്ധപ്പെടാം. https://knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

എൻസിഇആർടിയിൽ വൻ തൊഴിലവസരങ്ങൾ

നാഷണൽ കൗൺസിൽ ഒഫ് എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രെയിനിംഗ് (എൻസിഇആർടി) വിവിധ തസ്‌തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്‌ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025 മാർച്ച് 31വരെയാണ് നിയമന കാലാവധി. ജൂൺ ആറുമുതൽ 26വരെ വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് www.ncert.nic.in സന്ദർശിക്കാം.

Advertisement
Advertisement