ഒരു കോടിയുടെ കളിസ്ഥലം 

Monday 17 June 2024 12:24 AM IST

ചങ്ങനാശേരി : കുറിച്ചി പഞ്ചായത്തിലെ ഔട്ട്‌പോസ്റ്റ് ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്ത് ഒരു കോടി രൂപയുടെ കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് ടെൻഡറായെന്ന് ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി പ്രകാരമാണിത്. എം.എൽ.എ ഫണ്ട് - കായികവകുപ്പ് 50 ശതമാനം തുക ഇതിനായി ചെലവഴിക്കും. ആർട്ടിഫിഷ്യൽ ഗ്രാസ് ഉപയോഗിച്ചുള്ള പ്രതലം, സ്റ്റീൽ ഫെൻസിംഗ് സംവിധാനം, ഡ്രെയിനേജ് സംവിധാനം തുടങ്ങി നൂതന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല.

Advertisement
Advertisement