ലുക്കിൽ സൂപ്പർ കൂൾ നോറ

Monday 17 June 2024 12:34 AM IST

ബോളിവുഡിലെ ഗ്ളാമറസ് താരങ്ങളിലൊരാളാണ് നോറ ഫത്തേഹി. വ്യത്യസ്തമായ ലുക്കിൽ എത്തി ആരാധകരെ വിസ്മയിപ്പിക്കുന്ന നോറയുടെ ലുക്ക് എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഗ്ളാമർ ലുക്കിലുള്ള നോറയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അടുത്തിടെ നീല നിറം ബ്രാലെറ്റിൽ എത്തിയ താരത്തിന്റെ ലുക്ക് സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു.നിറയെ സ്വീക്വൻസുകളുള്ള ബ്രാലെറ്റാണ് നോറ തിരഞ്ഞെടുത്തത്.നീലയും വെള്ളയും നിറത്തിലുള്ള സ്വീക്വൻസുകളാണ് നൽകിയത്. ബ്രാലെറ്റിനൊപ്പം അതേ നിറത്തിലും ഡിസൈനിലുമുള്ള പാന്റ്സ് ആണ് ധരിച്ചത്. മോഡലിംഗ് രംഗത്തുനിന്ന് അഭിനയമേഖലയിലേക്ക് വന്നതാണ് നോറയുടെ കരിയർ. നോർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്രം. ഡബിൾ ബാരൽ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്രം കുറിച്ചു. ബോളിവുഡ് കഴിഞ്ഞാൽ മലയാള സിനിമയിൽ അഭിനയിക്കാനാണ് തനിക്ക് താത്പര്യമെന്ന് നോറ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement