മൂകാംബികയിൽ ദർശനം, പട്ടുപാവാടയിൽ തിളങ്ങി അനുശ്രീ

Monday 17 June 2024 12:40 AM IST

സിനിമയ്ക്ക് പുറത്തും ഒരു നാട്ടിൻപുറത്തുകാരിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് അനുശ്രീ. ജന്മനാടായ പത്തനാപുരത്തെ ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും അനുശ്രീ പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ മൂകാംബികയിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പട്ടുപാവാടയും ബ്ളൗസും ധരിച്ചായിരുന്നു ദർശനം. മൂകാംബിക ക്ഷേത്രത്തിനു മുൻപിൽ കേരള തനിമയിൽ തിളങ്ങി നിൽക്കുന്ന അനുശ്രീയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. കൂടുതൽ ചെറുപ്പമായി, ഏതു സ്കൂളിലാണ് എന്നൊക്കെ ആരാധകരിൽ ചിലർ അനുശ്രീയോട് ചോദിച്ചിട്ടുണ്ട്. മൂകാംബിക ക്ഷേത്രത്തിൽ അനുശ്രീ ഇടയ്ക്ക് ദർശനം നടത്താറുണ്ട്. നാടൻ പെണ്ണായി സിനിമയിലേക്ക് എത്തിയ അനുശ്രീ ആ ലുക്കിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ബിജു മേനോൻ, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മികച്ച വിജയം നേടുന്ന തലവൻ എന്ന സിനിമയാണ് അനുശ്രീയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സുജിത്ത്ശങ്കറിന്റെ ഭാര്യ വേഷമാണ് അവതരിപ്പിച്ചത്.

Advertisement
Advertisement