കാശ്‌മീരിൽ നിന്ന് ഭീകരതയെ വേരോടെ പിഴുതെറിയും,​ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അമിത് ഷാ

Sunday 16 June 2024 8:59 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ ജമ്മുകാശ്മീരിൽ നിന്ന് ഭീകരതയെ വേരോടെ പിഴുതെറിയുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭീ​ക​ര​ത​യെ​ ​നൂ​ത​ന​ ​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​ ​നേ​രി​ട്ട് ​മാ​തൃ​ക​ ​സൃ​ഷ്ടി​ക്കാ​ൻ​ ​മോ​ദി​ ​ഭ​ര​ണ​കൂ​ടം​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അമിത് ഷാ വ്യക്തമാക്കി. ജ​മ്മു​ ​കാ​ശ്‌​മീ​രി​ലെ​ ​സു​ര​ക്ഷാ​ ​സാ​ഹ​ച​ര്യ​വും​ ​അ​മ​ർ​നാ​ഥ് ​യാ​ത്ര​യു​ടെ​ ​ത​യ്യാ​റെ​ടു​പ്പും​ ​അ​വ​ലോ​ക​നം​ ​ചെ​യ്യു​ന്ന​തി​ന് ​ഡ​ൽ​ഹി​ ​നോ​ർ​ത്ത് ​ബ്ലോ​ക്കി​ലെ​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ ​ആ​സ്ഥാ​ന​ത്ത് ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​

ജ​മ്മു​കാ​ശ്‌​മീ​രി​ലെ​ ​സു​ര​ക്ഷ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​ർ​ശ​ന​ ​നി​ല​പാ​ടു​ക​ളി​ൽ​ ​വി​ട്ടു​വീ​ഴ്‌​ച​ ​പാ​ടി​ല്ല. ​ ​ കാ​ശ്മീ​ർ​ ​താ​ഴ്‌​വ​ര​യി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മ​ങ്ങ​ൾ​ ​പോ​സി​റ്റീ​വ് ​ഫ​ല​ങ്ങ​ൾ​ ​ന​ൽ​കി.​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​ഗ​ണ്യ​മാ​യ​ ​കു​റ​വു​ണ്ടാ​യി.​ ​ക്ര​മ​സ​മാ​ധാ​ന​ ​നി​ല​യി​ലെ​ ​പു​രോ​ഗ​തി​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​ ​റെ​ക്കാ​ഡ് ​ഒ​ഴു​ക്കി​ൽ​ ​പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടെ​ന്നും​ ​ഷാ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​ര​ക്ഷ​യി​ലും​ ​ഭീ​ക​ര​ര​രെ​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​ലും​ ​നേ​ടി​യ​ ​വി​ജ​യം​ ​നി​ല​നി​റു​ത്താ​ൻ​ ​സു​ര​ക്ഷാ​ ​ഏ​ജ​ൻ​സി​ക​ളോ​ട് ​നി​ർ​ദ്ദേ​ശി​ക്കു​ക​യും​ ​ചെ​യ്തു.​ ​


ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ്ടാ​വ് ​അ​ജി​ത് ​ഡോ​വ​ൽ,​ ​ജ​മ്മു​ ​കാ​ശ്‌​മീ​ർ​ ​ലെ​ഫ്‌​റ്റ​ന​ന്റ് ​ഗ​വ​ർ​ണ​ർ​ ​മ​നോ​ജ് ​സി​ൻ​ഹ,​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ ​അ​ജ​യ് ​ഭ​ല്ല,​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​ഡ​യ​റ​ക്ട​ർ​ ​ത​പ​ൻ​ ​ദേ​ക്ക,​ ​ക​ര​സേ​നാ​ ​മേ​ധാ​വി​ ​ജ​ന​റ​ൽ​ ​മ​നോ​ജ് ​പാ​ണ്ഡെ,​ ​നി​യു​ക്ത​ ​ക​ര​സേ​നാ​ ​മേ​ധാ​വി​ ​ല​ഫ്റ്റ​ന​ന്റ് ​ജ​ന​റ​ൽ​ ​ഉ​പേ​ന്ദ്ര​ ​ദ്വി​വേ​ദി,​ ​സി.​ആ​ർ.​പി.​എ​ഫ് ​ഡി​ജി​ ​അ​നീ​ഷ് ​ദ​യാ​ൽ,​ ​ബി.​എ​സ്.​എ​ഫ് ​ഡി​ജി​ ​നി​തി​ൻ​ ​അ​ഗ​ർ​വാ​ൾ,​ ​ജ​മ്മു​ ​ക​ശ്മീ​ർ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​ ​ഡി.​ജി.​പി​ ​എ​ന്നി​വ​രും​ ​മ​റ്റ് ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement