ഡി ഇ ഒ ശകാരിച്ചു, അദ്ധ്യാപിക കുഴഞ്ഞുവീണു

Monday 17 June 2024 11:38 PM IST

കട്ടപ്പന: .ഓഫീസിലെത്തിയ അദ്ധ്യാപികയെ ഡി.ഇ.ഒ ശകാരിച്ചെന്ന് പരാതി. അദ്ധ്യാപിക ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണതായും ആക്ഷേപം. വലിയതോവാള ക്രിസ്തുരാജ ഹൈസ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപിക ശ്രീലക്ഷ്മിയാണ് നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ശനിയാഴ്ച പകൽ ഡി.ഇ ഓഫീസിലെത്തിയത്. എന്നാൽ ഡി.ഇ.ഒ മോശമായി പെരുമാറിയെന്നാണ് പരാതി. അദ്ധ്യാപികയ്ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതോടെ മറ്റ് ജീവനക്കാർ ചേർന്ന് പ്രഥമശുശ്രൂഷ നൽകിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.കോട്ടയത്തെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യെ വീണ്ടും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ അദ്ധ്യാപികയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കട്ടപ്പന ഡിഇഒ പി കെ മണികണ്ഠൻ പറഞ്ഞു. പ്രവൃത്തിദിനത്തിൽ അവധിയെടുക്കാതെ ഓഫീസിലെത്തിയത് സംബന്ധിച്ച് സ്‌കൂളിലെ പ്രഥമാദ്ധ്യാപികയെ വിളിച്ച് തിരക്കിയിരുന്നു. ഇതിന്റെ പേരിലാണ് അദ്ധ്യാപിക ആരോപണം ഉന്നയിക്കുന്നതെന്നും ഡി.ഇ.ഒ പറഞ്ഞു.

Advertisement
Advertisement