സീനിയർ ,ജൂനിയർ ഡോക്ടർമാരെനിയമിക്കും

Monday 17 June 2024 12:22 AM IST

ഇടുക്കി : മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയർ , ജൂനിയർ റസിഡന്റ്മാരെ നിയമിക്കുന്നതിനായി 18 ന് വാക് ഇൻ ഇന്റർവ്യൂ നടക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം .
സീനിയർ റെസിഡന്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ഒരുവർഷത്തെ ഇന്റേൺഷിപ്പ്, ടി. സി. എം. സി / കെ. എസ്. എം. സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം.

ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്, ഒരുവർഷത്തെ ഇന്റേൺഷിപ്പ്, ടി. സി. എം. സി / കെ. എസ്. എം. സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, തിരിച്ചറിയൽ രേഖകളും (ആധാർ,പാൻകാർഡ്) സഹിതം ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 233075

Advertisement
Advertisement