എൻ സി ഇ ആർ ടി പാഠപുസ്തകത്തിൽ നിന്ന് ബാബറി മസ്‌ജിദ് ഒഴിവാക്കി,​ കലാപത്തെ കുറിച്ച് പഠിപ്പിക്കുന്നത് അക്രമികളെയും വിഷാദ രോഗികളെയും സൃഷ്ടിക്കുമെന്ന് വിശദീകരണം

Sunday 16 June 2024 10:33 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ എൻ.സി.ഇ.ആർ.ടി 12-ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ഗുജറാത്ത് കലാപത്തെയും ബാബറി മസ്‌ജിദ് തകർച്ചയെയും കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി. ക​ലാ​പ​ത്തെ​ക്കു​റി​ച്ച് ​പ​ഠി​പ്പി​ക്കു​ന്ന​ത് ​പൗ​ര​ന്മാ​രി​ൽ​ ​ന​ല്ല​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി​ല്ലെ​ന്നും​ ​അ​ക്ര​മാ​സ​ക്ത​രും​ ​വി​ഷാ​ദ​രോ​ഗി​ക​ളു​മാ​യ​ ​വ്യ​ക്തി​ക​ളെ​ ​സൃ​ഷ്ടി​ക്കു​മെ​ന്നും​ ​ ​ദി​നേ​ശ് ​പ്ര​സാ​ദ് ​സ​ക്ലാ​നി പ്രതികരിച്ചു.


സ്‌​കൂ​ൾ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​എ​ന്തി​നാ​ണ് ​ക​ലാ​പ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ​ഠി​പ്പി​ക്കു​ന്ന​ത്.​ 1984​ ​ലെ​ ​ഡ​ൽ​ഹി​ ​ക​ലാ​പ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ഭാ​ഗ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​യ​തി​ന് ​ഇ​ത്ര​യും​ ​പ്ര​തി​ഷേ​ധ​മി​ല്ല. സ​മൂ​ഹ​ത്തി​ൽ​ ​വി​ദ്വേ​ഷം​ ​സൃ​ഷ്ടി​ക്കു​ന്ന​തോ,​ ​അ​തി​ന് ​ഇ​ര​യാ​കു​ന്ന​തോ​ ​ആ​യ​ ​രീ​തി​യി​ൽ​ ​കു​ട്ടി​ക​ളെ​ ​പ​ഠി​പ്പി​ക്കു​ന്ന​ത​ല്ല​ ​വി​ദ്യാ​ഭ്യാ​സം.​ ​കൊ​ച്ചു​കു​ട്ടി​ക​ളെ​ ​ക​ലാ​പ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ല.​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്നും​ ​എ​ന്തു​കൊ​ണ്ടാ​ണ് ​സം​ഭ​വി​ച്ച​തെ​ന്നും​ ​അ​വ​ർ​ ​വ​ലു​താ​കു​മ്പോ​ൾ​ ​മ​ന​സ്സി​ലാ​ക്ക​ട്ടെ.


പാ​ഠ്യ​പ​ദ്ധ​തി​യും​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളും​ ​കാ​വി​വ​ത്ക്ക​രി​ക്കു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണ​ത്തോ​ട് ​പ്ര​തി​ക​രി​ക്ക​വെ,​ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​വ​ ​മാ​റ്റ​ണ​മെ​ന്നും​ ​അ​ത് ​കാ​വി​വ​ത്ക്ക​ര​ണ​മാ​യി​ ​കാ​ണു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​പ്ര​സ​ക്തി​ ​ന​ഷ്‌​ട​പ്പെ​ട്ട​വ​ ​മാ​റ്റി​ ​പു​തി​യ​വ​ ​ചേ​ർ​ക്കു​ന്ന​തി​ൽ​ ​അ​ജ​ണ്ട​ക​ളി​ല്ല.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വ​സ്തു​താ​പ​ര​മാ​യ​ ​അ​റി​വോ​ടെ​ ​ച​രി​ത്രം​ ​പ​ഠി​പ്പി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​അ​തി​നെ​ ​ഒ​രു​ ​യു​ദ്ധ​ക്ക​ള​മാ​ക്ക​രു​ത്.​ ​ക​ർ​സേ​വ​ക​രു​ടെ​ ​പ​ങ്ക് ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഭാ​ഗം​ ​നീ​ക്കം​ ​ചെ​യ്‌​ത​ത് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​അ​നു​കൂ​ല​ ​വി​ധി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പു​തി​യ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​വേ​ണ്ടി​യാ​ണ്.​ന​മ്മ​ൾ​ ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​നി​ർ​മ്മി​ച്ച​ത് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​റി​യേ​ണ്ടേ.​ ​ഇ​ന്ത്യ​ൻ​ ​വി​ജ്ഞാ​ന​ ​സ​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ച് ​പ​റ​യു​ന്ന​ത് ​എ​ങ്ങ​നെ​ ​കാ​വി​വ​ത്ക്ക​ര​ണം​ ​ആ​കും?

12​-ാം​ ​ക്ലാ​സ് ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​പാ​ഠ​പു​സ്ത​ക​ത്തി​ൽ​ ​ബാ​ബ​റി​ ​മ​സ്ജി​ദു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഭാ​ഗ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കു​ക​യും​ ​അ​യോ​ദ്ധ്യ​ ​ഭാ​ഗം​ ​നാ​ലി​ൽ​ ​നി​ന്ന് ​ര​ണ്ടു​ ​പേ​ജാ​യി​ ​ചു​രു​ക്കു​ക​യും​ ​ചെ​യ്തു.
ഗു​ജ​റാ​ത്തി​ലെ​ ​സോ​മ​നാ​ഥി​ൽ​ ​നി​ന്ന് ​അ​യോ​ദ്ധ്യ​യി​ലേ​ക്കു​ള്ള​ ​ബി.​ജെ.​പി​യു​ടെ​ ​'​ര​ഥ​യാ​ത്ര​',​ ​'​ക​ർ​സേ​വ​ക​രു​ടെ​'​ ​ഇ​ട​പെ​ട​ൽ,​ ​ബാ​ബ​റി​ ​മ​സ്ജി​ദ് ​ത​ക​ർ​ത്ത​തി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​വ​ർ​ഗീ​യ​ ​ക​ലാ​പം,​ ​ബി.​ജെ.​പി​ ​ഭ​രി​ച്ച​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​രാ​ഷ്ട്ര​പ​തി​ ​ഭ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്ത​ൽ,​ ​അ​യോ​ദ്ധ്യ​യി​ലെ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ച​ ​ബി.​ജെ.​പി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​തു​ട​ങ്ങി​യ​വ​യും​ ​ഒ​ഴി​വാ​ക്കി.

Advertisement
Advertisement