വീണ്ടും ഡീപ് ഫേക്ക് കുടുക്കിൽ ആലിയ

Monday 17 June 2024 12:35 AM IST

മുംബയ്: വീണ്ടും ഡീപ് ഫേക്ക് വീഡിയോയിൽപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്റസ്റ്റഗ്രാമിൽ 'ഗെറ്റ് റെഡി വിത് മി" ട്രെൻഡിനൊപ്പം എന്ന

പേരിലാണ് വീഡിയോ ഇറങ്ങിയത്. കറുത്ത കുർത്തി ധരിച്ച് മേക്കപ്പിടുന്ന ആലിയയുടെ വീഡിയോ വൈറലായി. ആദ്യമായല്ല ആലിയയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നത്.

മുമ്പ് നടി വാമികാ ഗാബിയുടെ ചിത്രത്തിൽ ആലിയയുടെ മുഖം ചേർത്ത് പ്രചരിച്ചിരുന്നു. അശ്ലീല ചേഷ്ടകൾ കാണിക്കുന്ന മറ്റൊരു വീഡിയോയിൽ ആലിയയുടെ മുഖം മോർഫ് ചെയ്‌ത് ചേർത്തിരുന്നു. ഇതോടെ ആശങ്ക അറിയിച്ച് നിരവധി ആരാധകർ രംഗത്തെത്തി. ആ‌ർഫിഷ്യൽ ഇന്റലിജൻസ് (എ.ഐ)​ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടു. രശ്മിക മന്ദാന, കജോൾ, കത്രീന കൈഫ്, ആമിർ ഖാൻ, രൺവീർ സിംഗ്, സാറ ടെണ്ടുൽക്കർ തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ ഡീപ്‌ഫേക്ക് വീഡിയോകൾ പ്രചരിച്ചിരുന്നു.

Advertisement
Advertisement