അട്ടപ്പാടിയിലെ കുട്ടികൾ ചിലങ്ക അണിയും

Monday 17 June 2024 1:26 AM IST

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി പെൺകുട്ടികളെ സായിഗ്രാമത്തിൽ ഭരതനാട്യം അഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായി സായിഗ്രാമത്തിൽ നടത്തിയ ചിലങ്ക കൊടുക്കുന്ന ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്‌ടർ കെ.എൻ.ആനന്ദകുമാർ,ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ. കെ.ഗോപകുമാരൻ നായർ, നർത്തകി ഡോ.ഗായത്രി സുബ്രഹ്മണ്യൻ, സത്യസായി ഐ.എ.എസ് അക്കാഡമി ചീഫ് കോർഡിനേറ്റർ അബ്ദുൾ സഫീർ തുടങ്ങിയവർ പങ്കെടുത്തു.45 ദിവസം നീണ്ടുനിൽക്കുന്ന ഡാൻസ് വർക്ക്ഷോപ്പിൽ ഡോ.ഗായത്രി സുബ്രഹ്മണ്യത്തിന്റെ ശിക്ഷണത്തിലാണ് 11 പെൺകുട്ടികളെ ഭരതനാട്യം അഭ്യസിപ്പിക്കുന്നത്.