മക്കൾക്കൊപ്പം ബാഹുബലി ചിത്രത്തിന്റെ ഐക്കോണിക് പോസ് പുനഃസൃഷ്ടിച്ച് വിഘ്നേഷ് ശിവൻ; വെെറൽ
തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് വിഘ്‌നേഷ് ശിവനും നയൻതാരയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും അടുത്തിടെ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും മറ്റും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വിഘ്നേഷ് പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
'ബാഹുബലി' എന്ന ചിത്രത്തിൽ വളരെ ഹിറ്റായ ഒരു രംഗമാണ് വിഘ്നേഷ് ശിവൻ വീണ്ടും പുനരാവിഷ്കരിച്ചിരിക്കുന്നത്. രമ്യാ കൃഷ്ണൻ ബഹുബലിയെ വെള്ളത്തിന് മുകളിൽ ഉയർത്തുന്നത് പോലെ വിഘ്നേഷും തന്റെ മക്കളെ അത്തരത്തിൽ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം.
'എന്റെ പ്രിയപ്പെട്ട ബാഹുബലി 1ആൻഡ് 2. ഇതൊരു ഹാപ്പി ഫാദേഴ്സ് ഡേ ആണ്. നിങ്ങൾക്കൊപ്പമുള്ള ജീവിതം തൃപ്തികരവും സന്തോഷകരവുമാണ്. ലൗ യു ഉയിർ ആൻഡ് ഉലക്', എന്ന തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്. നയൻതാരയെയും ചിത്രത്തിൽ ടാഗും ചെയ്തിട്ടുണ്ട്.
ഹോങ്കോംഗിൽ കുടുംബംത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ അടുത്തിടെ വെെറലായിരുന്നു. വിഘ്‌നേഷ് ശിവനോടൊപ്പമുളള ചിത്രങ്ങളും മക്കളോടൊപ്പമുളള ചിത്രങ്ങളുമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 2022 ജൂണിലാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു വിവാഹം.
റോക്കിംഗ് സ്റ്റാർ യഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയൻതാരയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. സായ് പല്ലവിയെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. ശ്രുതി ഹാസൻ, കരീന കപൂർ എന്നിവർ ടോക്സിക്കിന്റെ ഭാഗമാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായില്ല. ബോളിവുഡ് താരം കിയാര അദ്വാനിയാണ് യഷിന്റെ സഹോദരി വേഷത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. ഹുമ ഖുറേഷിയാണ് മറ്റൊരു താരം.200 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.