'കണ്ടുപിടിക്കണം, കൊല്ലണം'; ആരാധകരെ ഞെട്ടിച്ച് ഹണി റോസ്, റേച്ചൽ ചിത്രത്തിന്റെ ടീസർ  പുറത്ത്

Monday 17 June 2024 5:43 PM IST

ഹണി റോസ് കേന്ദ്രകഥാപാത്രമായെത്തുന്ന 'റേച്ചൽ' എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്. പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ നിർമ്മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് പോലെ ഏറെ വയലൻസും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായ ഒരു അനുഭവമാണ് ടീസർ നൽകുന്നത്. ഒരു വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.

മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനൊപ്പം ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാ‌ർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബാദുഷ പ്രൊഡക്ഷൻസ്,​ പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ എൻ.എം,​ എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എം.ആർ. രാജാകൃഷ്ണനാണ് സൗണ്ട് മിക്സ്. ശ്രീശങ്കർ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നു. ചന്ദ്രു ശെൽവരാജാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മനോജ്. പ്രൊഡക്ഷൻ ഡിസൈൻ എം,​ബാവ. പി.ആർ.ഒ എ.എസ്. ദിനേശ്,​ ആതിര ദിൽജിത്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജെ പി, , ഡിസൈൻ & മോഷൻ പോസ്റ്റർ – ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ

Advertisement
Advertisement