രാഹുൽ ഗാന്ധി റായ്‌ബറേലി നിലനിറുത്തും , വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തും
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിറുത്തും.. ഒഴിയുന്ന വയനാട് സീറ്റിൽ രാഹുലിന് പകരം സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കും., എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് വൈകിട്ട് ചേർന്ന പാർട്ടി നേതൃയോഗമാണ് ഇരു മണ്ഡലങ്ങളുടെയും കാര്യത്തിൽ നിർണായക തീരുമാനമെടുത്തത്. രണ്ടു മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി റായ്‌ബറേലി സീറ്റ് നിലനിറുത്താനായിരുന്നു പാർട്ടി തീരുമാനമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു,
പോരാടാൻ ഊർജം നൽകിയ വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി തന്റെ നന്ദി അറിയിച്ചു. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്നേഹം നൽകിയെന്ന് രാഹുൽ പറഞ്ഞു. തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുലിന്റെ അസാന്നിദ്ധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.റായ്‌ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നൽകിയ പരിഗണന വയനാട് തനിക്ക് കരുതുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.ഇതിനിടെയാണ് പുതിയ പ്രഖ്യാപനമുണ്ടായത്.