മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ കേന്ദ്രം,​ നടപടി ആർ എസ് എസ് വിമർശനത്തിന് പിന്നാലെ

Monday 17 June 2024 10:44 PM IST

ന്യൂഡൽഹി : സംഘർഷം തുടരുന്ന മണിപ്പൂരിൽ കുക്കി,​ മെയ്‌തെയ് വിഭാഗങ്ങളുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കുക്കി ,​ മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ച നടത്തും. നിയമം കൈയിലെടുക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കാനും അമിത് ഷാ നിർദ്ദേശിച്ചു. മണിപ്പൂരിൽ ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തി.ൽ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ,​ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് ഭല്ല,​ മണിപ്പൂർ ചീ്ഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു. .

മണിപ്പൂർ വിഷയത്തിൽ നടപടി ഉണ്ടാകണമെന്ന് ഒരാഴ്ച മുൻപ് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് നിർദ്ദേശിച്ചിരുന്നു.. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിയെ മുൻനിറുത്തിയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രതികരണം. .

Advertisement
Advertisement