"ഇമോഷൻസ് തോന്നിയിട്ടുണ്ട്, പക്ഷേ"; ജാസ്‌മിനോട് പ്രണയമല്ലേ എന്ന ചോദ്യത്തിന് ഗബ്രിയുടെ മറുപടി
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചത്. ജാസ്മിനായിരിക്കും വിജയി എന്ന പ്രവചനങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി ഉണ്ടായിരുന്നെങ്കിലും ജിന്റോയാണ് കപ്പുയർത്തിയത്. ജാസ്മിൻ മൂന്നാം സ്ഥാനമാണ് സ്വന്തമാക്കിയത്.
ജിന്റോയ്ക്ക് 39.3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അർജുൻ ശ്യാം ഗോപനാണ് ഫസ്റ്റ് റണ്ണറപ്പ്. ജിത്തു ജോസഫ് സിനിമയിലേക്ക് ഒരു ഓഫറും അർജുന് ലഭിച്ചു. അഭിഷേക് തേർഡും, ഋഷി ഫോർത്തും റണ്ണറപ്പാണ്.
ജാസ്മിൻ കപ്പടിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഈ സീസണിലെ മത്സരാർത്ഥിയായ ഗബ്രി ഇപ്പോൾ. വോട്ടിംഗ് വച്ചും പുറത്തെ സപ്പോർട്ട് വച്ചും നോക്കുമ്പോൾ ജിന്റോ ചേട്ടനാണ് സാദ്ധ്യത കൂടുതലെന്ന് താൻ പറയാറുണ്ടായിരുന്നെന്നും ഗബ്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ജാസ്മിൻ കപ്പെടുക്കുക എന്നതിനേക്കാൾ അന്റെ ആഗ്രഹം അവൾ പുറത്തിറങ്ങുമ്പോൾ ഞാൻ പോയ സാഹചര്യങ്ങളിലൂടെ പോകരുതെന്നതായിരുന്നു എന്റെ പ്രയോറിറ്റി. എന്നേക്കാൾ ഭീകരമായ കാര്യങ്ങളാണ് അവളെ കാത്തിരിക്കുന്നതെന്ന പൂർണമായ ബോദ്ധ്യത്തോടെയാണ് ഞാൻ ആ വീട്ടിൽ തിരിച്ചുകയറിയത്.
അവളെ സ്‌ട്രോംഗ് ആക്കുകയെന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. സ്‌ട്രോംഗ് ആയിരിക്കണമെന്നാണ് ഞാൻ ജാസ്മിനോട് പറഞ്ഞത്. അതവൾ ആ രീതിയിൽ എടുത്തിട്ടുണ്ട്. അതുകൊണ്ടാകാം പുറത്തിറങ്ങിയിട്ട് അവൾ ഇപ്പോഴും ചിരിച്ചുകൊണ്ട് നിൽക്കുന്നതെന്ന് എനിക്ക് തോന്നുന്നു.
ജാസ്മിനുമായിട്ടുള്ള ലൗ ട്രാക്ക് ഗെയിമിന്റെ ഭാഗമാണോയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോടും ഗബ്രി പ്രതികരിച്ചു. ' ലൗ ട്രാക്കാണെന്ന് ആ വീടിനകത്ത് ഒരിക്കലും എന്റെ വായ കൊണ്ട് ഞാൻ പറഞ്ഞിട്ടില്ല. പ്രേക്ഷകർ കാണുമ്പോൾ അവർക്ക് തോന്നിയ കാര്യം പറയുന്നു. നമ്മൾ അത് തന്നെയാണ് ചെയ്തതെന്ന ഉറപ്പ് അവർക്ക് കൊടുക്കേണ്ട കാര്യമില്ല. ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കും അവൾ എന്താ ചെയ്തതെന്ന് അവൾക്കും അറിയാം.'- ഗബ്രി വ്യക്തമാക്കി.
പ്രണയമല്ലേ എന്ന് ചോദിച്ചപ്പോൾ അത് ഇപ്പോൾ പറയാൻ പറ്റില്ലെന്നാണ് ഗബ്രിയുടെ മറുപടി. ' ഈ ചോദ്യം തന്നെ എന്റെയടുത്ത് വീണ്ടും വീണ്ടും ചോദിച്ചിട്ട് കാര്യമല്ല. പ്രണയമല്ലെന്ന് അതിന്റെയകത്ത് വച്ച് പറഞ്ഞിട്ടുണ്ട്. ഇമോഷൻസ് തോന്നിയിട്ടില്ലെന്ന് ഒരിക്കലും പറയില്ല. തോന്നിയിട്ടുണ്ട്. പക്ഷേ പ്രാക്ടിക്കലായിട്ടുള്ള ഒരുപാട് കാരണങ്ങളുണ്ട്. ഇതിലേക്ക് പോകേണ്ട.വിവാദ ടോപ്പിക്കാണ്. നാളെ ഈ അഭിമുഖം ഇറങ്ങിക്കഴിഞ്ഞാൽ ഇതിന്റെ പേരിൽ ഞാൻ കുറേ തെറി കേൾക്കേണ്ടിയും ബുദ്ധിമുട്ടനുഭവിക്കേണ്ടിവരികയും ചെയ്യും.'- ഗബ്രി വ്യക്തമാക്കി.