കങ്കണയെയും ആലിയയെയും കടത്തിവെട്ടി ദീപിക; ഒരു സിനിമയ്ക്ക് താരം ഈടാക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

Tuesday 18 June 2024 11:49 AM IST

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. ചെയ്യുന്ന സിനിമകളിലെല്ലാം തന്റേതായ സ്ഥാനം ഉറപ്പിച്ച് വൻ വിജയക്കുതിപ്പാണ് ദീപിക നടത്തുന്നത്. അടുത്തിടെ ഇറങ്ങിയ താരത്തിന്റെ മിക്ക സിനിമകളും ഹിറ്റായിരുന്നു. അതോടെ 2024ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയിരിക്കുകയാണ് ദീപിക.

ആലിയ ഭട്ട്,​ കങ്കണ റണാവത്ത്,​ പ്രിയങ്ക ചോപ്ര,​ ഐശ്വര്യ റായ് ബച്ചൻ എന്നിവരെ പിന്തള്ളിയാണ് ദീപിക പദുക്കോൺ പട്ടികയിൽ ഒന്നാമതെത്തിയത്. എന്നാൽ ഈ പട്ടികയിൽ തെന്നിന്ത്യൻ നടിമാരെ ഉൾപ്പെടുത്തിയിട്ടില്ല. ഐഎംജിബിയുടെ സഹായത്തോടെ ഫോർബ്‌സ് തയ്യാറാക്കിയ പട്ടികയിലാണ് ദീപിക ഒന്നാമത് എത്തിയത്.

ഒരു സിനിമയ്ക്ക് ദീപിക 15 കോടി മുതൽ 30 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. രണ്ടാം സ്ഥാനം നടിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്തിനാണ്. ഒരു സിനിമയ്ക്ക് 15മുതൽ 27കോടി വരെയാണ് അവർ വാങ്ങുന്നത്. 15 മുതൽ 25 കോടി വരെ പ്രതിഫലം വാങ്ങുന്ന പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. കത്രീന കെെഫ് ആണ് നാലാം സ്ഥാനത്ത് (15മുതൽ 25 കോടി വരെ). 10 മുതൽ 20 കോടി വരെയാണ് ആലിയ ഭട്ട് വാങ്ങുന്നത്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ആലിയ.

കരീന കപൂർ എട്ട് കോടി മുതൽ 18കോടി വരെയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്നത്. വിദ്യാ ബാലനും ഒരു സിനിമയ്ക്ക് എട്ട് കോടി മുതൽ 14 കോടി വരെ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ട്. 2024ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 നടിമാരുടെ പട്ടികയിൽ അനുഷ്ക ശർമ്മയും ഐശ്വര്യ റായ് ബച്ചനും അവസാനമാണ്. എട്ട് മുതൽ 12 കോടിവരെയാണ് അനുഷ്ക വാങ്ങുന്നതെങ്കിൽ ഐശ്വര്യ റായ് 10 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.

Advertisement
Advertisement