മുറ്റത്തെ ഇല മാത്രം മതി, പറിച്ച് അകത്തുവച്ചോളൂ, എലി വീടിന്റെ പരിസരത്ത് വരില്ല

Tuesday 18 June 2024 2:22 PM IST

എലികളുടെ ശല്യം മൂലം പൊറുതിമുട്ടുന്ന നിരവധി പേരുണ്ട്. എലിപ്പനി പോലുള്ള അസുഖങ്ങൾ വരുമോ എന്ന പേടി എല്ലാവർക്കും കാണും. കൂടാതെ തുണികളടക്കമുള്ളവ ഇവ കരണ്ട് നശിപ്പിക്കുകയും ചെയ്യും. കെണിവച്ച് എലിയെ പിടികൂടുന്നവരും, എലിവിഷം വയ്ക്കുന്നവരുമൊക്കെയുണ്ട്. എന്നാൽ ഇത്‌ ഉപയോഗിക്കുന്നത് അപകടമാണ്. കുട്ടികളോ മറ്റോ ഇതെടുത്ത് കടിക്കുകയോ മറ്റോ ചെയ്‌താൽ മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

വൃത്തിയാണ് എലിയെ തുരത്താനുള്ള ഏറ്റവും മികച്ച വഴി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഭക്ഷണ സാധനങ്ങൾ അടക്കമുള്ളവ വാരി വലിച്ചിടാതിരിക്കുക.

നമ്മുടെ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ എലിയെ തുരത്താൻ സാധിക്കും. മുളകുപൊടി ഉപയോഗിച്ച് ഇവയെ വീടിന് വെളിയിലാക്കാം. എലി ശല്യമുള്ളിടത്ത് മുളകുപൊടി വിതറിക്കൊടുക്കുക. ഇതിന്റെ മണം അവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും.

കറുവയിലയാണ് അടുത്ത സൂത്രം. എലികളുള്ളയിടത്ത് കുറച്ച് കറുവയില കൊണ്ടിടുക. എലിയെ മാത്രമല്ല, ചെറുപ്രാണികളെ തുരത്താനും ഇവ ഉത്തമമാണ്. ഒരു തുണിയിൽ കുറച്ച് കറുവാപ്പട്ടയിട്ട് എലി വരുന്നയിടങ്ങളിൽ കൊണ്ടുവയ്ക്കുന്നതും അവയെ ഓടിക്കാൻ സഹായിക്കും.

വെളുത്തുള്ളിയാണ് മറ്റൊരു ഉപായം. കുറച്ച് വെളുത്തുള്ളി അല്ലികൾ എലി ശല്യമുള്ളയിടങ്ങളിൽ കൊണ്ടിട്ടുകൊടുക്കുക. ഉള്ളിയുടെ മണവും എലികൾക്ക് അസ്വസ്ഥതയുണ്ടാക്കും. തൊലി കളഞ്ഞ ഉള്ളി എളി ശല്യമുള്ളയിടങ്ങളിൽ വച്ചുകൊടുക്കുക. ഒരു കാര്യം ശ്രദ്ധിക്കുക പഴകിയ ഉള്ളിയിൽ നിന്ന് ദുർഗന്ധം വരാൻ സാദ്ധ്യതയുണ്ട്. അതിനാൽ ദിവസവും മാറ്റിക്കൊടുക്കണം.

Advertisement
Advertisement