രണ്ട് ഗ്ലാസ് കഞ്ഞിവെള്ളം മതി, എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാം; ഫലം അര മണിക്കൂറിൽ

Tuesday 18 June 2024 3:03 PM IST

ഇന്ന് മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. മാനസിക സമ്മർദം, പാരമ്പര്യം, പോഷകാഹാരക്കുറവ്, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്. കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ വരെ സാദ്ധ്യതയുണ്ട്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള ഔഷധം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഒരു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം - അര ലിറ്റർ

ചെമ്പരത്തിപ്പൂവ് - 5 എണ്ണം

പനിക്കൂർക്ക ഇല - 15 എണ്ണം

തയ്യാറാക്കുന്ന വിധം

ചെമ്പരത്തിപ്പൂവും പനിക്കൂർക്ക ഇലയും കഞ്ഞിവെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിൽ വെള്ളം ചേർക്കാൻ പാടില്ല. തരിയില്ലാതെ അരച്ചെടുത്ത ഈ കൂട്ട് വേണമെങ്കിൽ അരിച്ചെടുക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് മുടി നന്നായി വൃത്തിയാക്കി ശേഷം ഉണക്കിയെടുക്കുക. ഇതിലേക്ക് നേരത്തേ തയ്യാറാക്കി വച്ച കൂട്ട് മുടിയിലും ശിരോചർമത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. കഴുകുന്ന സമയത്ത് ചെമ്പരത്തി താളി അല്ലെങ്കിൽ പയറുപൊടി ഉപയോഗിക്കാവുന്നതാണ്.

Advertisement
Advertisement