കള്ള് ചെത്ത് തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് 25ന്

Wednesday 19 June 2024 12:00 AM IST

തൃശൂർ: ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കള്ളുഷാപ്പുകളുടെ ദൂരപരിധി 400ൽ നിന്ന് 200 മീറ്ററാക്കുക, പുതിയ വിദേശമദ്യശാലകൾ തുടങ്ങാനുള്ള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കള്ളുചെത്ത് വ്യവസായ തൊഴിലാളികൾ 25ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. പരമ്പരാഗത കള്ളുവ്യവസായത്തെ തകർക്കുന്ന മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറുക, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്‌സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിലുള്ള സമരത്തിൽ ജില്ലയിൽ നിന്ന് 100 പേരെ പങ്കെടുപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. രാമദാസ് അദ്ധ്യക്ഷനായി. വി.ആർ. വിജയൻ, എ.ബി. സജീവൻ, പി.ഡി. ഷാജു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement