പണി തീർന്നില്ല, പുഷ് പ 2 ഡിസം. 6 ലേക്ക്

Wednesday 19 June 2024 1:01 AM IST

അല്ലു അർജുൻ ചിത്രം പുഷ് പ 2 ഡിസംബർ 6 ലേക്ക് റിലീസ് നീട്ടി. ആഗസ്റ്റ് 15ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതാണ് റിലീസ് മാറ്റത്തിന് കാരണം. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ ആദ്യ ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2വിലുള്ള പ്രതീക്ഷ വാനോളമാണ്. സുകമാർ സംവിധാനം ചെയ്ത പുഷ്പ 2 വിന്റെ പോസ്റ്ററിനും ടീസറിനും ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.രശ്മിക മന്ദന, ഫഹദ് ഫാസിൽ , അനസൂയ ഭരദ്വാജ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റർ ഹെയ്ൻ, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത,സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ,
മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ: ആതിര ദിൽജിത്ത്.

Advertisement
Advertisement