അവറാനായി ടൊവിനോ
Wednesday 19 June 2024 12:09 AM IST
ടൊവിനോ തോമസിനെ നായകനാക്കി നവാഗതയായ ശില്പ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അവറാൻ എന്നു പേരിട്ടു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. മാസ് റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് ബെന്നി പി. നായരമ്പലം രചന നിർവഹിക്കുന്നു.
ജിനു വി. എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി. എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്
ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം . സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവിൽ കലാസംവിധാനവും നിർവഹിക്കുന്നു. മേക്കപ്പ്: റോണക്സ് സേവ്യർ, സഹനിർമ്മാണം: ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, പി.ആർ.ഒ: ശബരി