ഇഡി ലുക്ക്, ക്ളീൻ ഷേവിൽ സുരാജ്

Wednesday 19 June 2024 1:11 AM IST

സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഇഡി ( എക്സ്ട്ര ഡീസന്റ്) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് സുരാജ് കഥാപാത്രം. ക്ളീൻ ഷേവിൽ പോസ്റ്ററിൽ സുരാജ് നിറഞ്ഞു നിൽക്കുന്നു.

നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ഫാമിലി ഡ്രാമയാണ് ഇഡി എന്ന സൂചന പോസ്റ്റർ നൽകുന്നു. പുതുമുഖ താരം ദിൽനയാണ് നായിക.ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ,
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയ്മിസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമ്മാണം.
പി. ആർ. ഒ : പ്രതീഷ് ശേഖർ.

Advertisement
Advertisement