സ്ത്രീകളുടെ വെറുപ്പ് ഒരിക്കലും മാറില്ല, ഈ സ്വഭാവമുള്ള പുരുഷന്‍മാര്‍ ശ്രദ്ധിക്കണം

Tuesday 18 June 2024 9:20 PM IST

ഒരു മനുഷ്യനെ പ്രിയപ്പെട്ടവനാക്കുന്നതും വെറുക്കപ്പെട്ടവനാക്കുന്നതും തീര്‍ച്ചയായും അയാളുടെ സ്വഭാവവും മറ്റുള്ളവരോടുള്ള ഇടപെടലും അടിസ്ഥാനമാക്കിയാണ്. ഒരു വ്യക്തിയോട് സ്ത്രീകള്‍ക്ക് വെറുപ്പ് തോന്നിയാല്‍ അത് മാറുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളോട് ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണമെന്ന് പറയുന്നതും. അതില്‍ തന്നെ ചില സ്വഭാവമുള്ള പുരുഷന്‍മാരോട് സ്ത്രീകള്‍ക്ക് വെറുപ്പ് തോന്നിയാല്‍ അത് ഒരിക്കലും മാറില്ലെന്നാണ് പറയപ്പെടുന്നത്.

പൊരുത്തക്കേടുകളാണ് ഇതില്‍ ഒന്നാമത്തേത്. ബന്ധങ്ങളില്‍ പങ്കാളികള്‍ തമ്മില്‍ പൊരുത്തക്കേടും തുടര്‍ന്നുള്ള തര്‍ക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. അറിയാതെ പറയുന്ന ചില വാക്കുകള്‍ പോലും ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുന്നതിന് കാരണമാകും. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്ക് വെറുപ്പുണ്ടാക്കുന്ന ആണ്‍കുട്ടികളുടെ ചില ശീലങ്ങളുണ്ട്. സ്വയം പുകഴ്ത്തലാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സ്വയം പുകഴ്ത്തി സംസാരിക്കുന്ന പുരുഷന്‍മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല.

സ്വന്തം കാര്യം മാത്രം സംസാരിക്കുകയും മറ്റുള്ളവരെ കുറച്ച് കാണുകയും ചെയ്യുന്ന ആണ്‍കുട്ടികളെ ഇഷ്ടപ്പെടാന്‍ പെണ്‍കുട്ടികള്‍ താത്പര്യപ്പെടാറില്ല. നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് മറ്റൊരു കാര്യം. എല്ലാം തന്റെ ഇഷ്ടത്തിന് നടക്കണമെന്നും അതനുസരിച്ച് പങ്കാളി പെരുമാറണമെന്നും ആഗ്രഹിക്കുന്ന യുവാക്കളോട് പെണ്‍കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ വെറുപ്പുണ്ടാകും. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഒഴിവ് പറയുകയും എല്ലാത്തിനും നാടകം കളിക്കുകയും ചെയ്യുന്ന ആണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ താത്പര്യം പ്രകടിപ്പിക്കില്ല.

സ്വന്തം തെറ്റ് മറച്ചുവയ്ക്കാനായി ഒന്നിന് പുറകെ മറ്റൊന്നായി ഒരുപാട് നുണകള്‍ പറയുന്ന ആണ്‍കുട്ടികളോട് പെണ്‍കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് വെറുപ്പ് തോന്നും. അതോടൊപ്പം തന്നെ ഒരു നല്ല കാര്യം ചെയ്താല്‍ അതിന്റെ പേരില്‍ അഭിനന്ദിക്കാന്‍ തയ്യാറാകാത്ത ആണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് അടുപ്പം തോന്നില്ല. എല്ലാ നല്ല കാര്യങ്ങള്‍ക്കും അഭിനന്ദിക്കാന്‍ തയ്യാറായാല്‍ അത് പെണ്‍കുട്ടികളെ സംബന്ധിച്ച് വളരെയധികം മതിപ്പുണ്ടാക്കുന്ന സ്വഭാവമാണ്.

Advertisement
Advertisement