നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

Tuesday 18 June 2024 9:22 PM IST

പയ്യന്നൂർ : നഗരസഭ ഹരിത കർമ്മസേന സംരംഭക ഗ്രൂപ്പ് അംഗങ്ങൾക്ക് "ഇനോക്കുലം " നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിച്ചു.ജൈവമാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിന് സൂഷ്മ ജീവാണുക്കളെ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന പദാർത്ഥമാണ് ഇനോക്കുലം. നഗരസഭ ഹാളിൽ നടന്ന പരിശീലനo വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. നെല്ലിക്ക ടീം മുഹമ്മദ് റാഫി, നിജിൻ നാരായണൻ എന്നിവർ

പരിശീലനം നൽകി.കൗൺസിലർ കെ.യു.രാധാകൃഷ്ണൻ,ഹെൽത്ത് സൂപ്പർവൈസർ എ.വി. മധുസുദനൻ, ഹരിതകർമ്മസേന കോർഡിനേറ്റർ മധുസൂദനൻ, കൺസോർഷ്യം സെക്രട്ടറി എം.പി.ലേഖ സംസാരിച്ചു. ഹരിതകർമ്മസേനയുടെ സംരംഭത്തിലൂടെ സ്റ്റീൽ പ്ലെയിറ്റുകൾ, ഗ്ലാസുകൾ എന്നിവ നേരത്തെ വിതരണം ചെയ്തുവരുന്നുണ്ട്. രണ്ടാമത് സംരംഭമാണ് ഇനോക്കുലം.

Advertisement
Advertisement