നിലം നികത്തലിന് എതിരെ പരാതി

Wednesday 19 June 2024 12:56 AM IST

പള്ളിപ്പുറം : ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് പടിക്കത്തറ ഭാഗത്ത് നിലം നികത്തുന്നത് നിറുത്തി വെക്കണം എന്നാന്നാവശ്യപ്പെട്ട് സമീപവാസിയായ പടിക്കത്തറ വീട്ടിൽ സോമനാഥൻ വില്ലേജാഫീസർക്ക് പരാതി നൽകി. ഒമ്പത് ഏക്കർ വരുന്ന നിലം, ഒരു ഭാഗത്ത് വൻതോതിൽ കുഴിച്ചെടുത്ത് മറുഭാഗം നികത്തി പുരയിടമാക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. സോമനാഥന്റെ വീടിനോട് ചേർന്നുള്ള നിലമാണ് ആഴത്തിൽ കുഴിയുണ്ടാക്കി മണ്ണ് അടിച്ചു മാറ്റുന്നത്. ഇത് തന്റെ വീടിന് ഭീഷണിയാണെന്ന് പരാതിയിൽ പറയുന്നു. നിലം നികത്തൽ എത്രയും വേഗം നിറുത്തിവയ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

Advertisement
Advertisement