ഭരണ വിരുദ്ധ വികാരമെന്ന് സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി

Wednesday 19 June 2024 1:29 AM IST

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ രൂക്ഷ വിമർശനം.ഭരണ വിരുദ്ധ വികാരം ശക്തമായതാണ് കനത്ത തോൽവിക്ക് കാരണമെന്നായിരുന്നു പ്രധാന വിമർശനം. കെ.കെ. അഷറഫ്, കമലാ സദാനന്ദൻ എന്നീ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളുടെയും നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗങ്ങൾ.

മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു. ഭക്ഷ്യ-സിവിൽ സപ്ലൈസ്, ധന വകുപ്പുകളിലെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമാകുന്നില്ലെന്നായിരുന്നു വിമർശനം. ക്ഷേമ പെൻഷൻ മുടങ്ങിയതുൾപ്പെടെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും അംഗങ്ങൾ വിമർശിച്ചു.

Advertisement
Advertisement