30 ലക്ഷം വച്ച് വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തി, 13 പേർ ബീഹാറിൽ അറസ്റ്റിൽ, 35 പേർക്ക് വിറ്റെന്ന് പൊലീസ്

Wednesday 19 June 2024 4:38 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നില്ലെന്ന ടെസ്റ്റിംഗ് ഏജൻസിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം പൊളിഞ്ഞു. ബീഹാറിൽ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തിവിറ്റത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.യു) കണ്ടെത്തി.

ചോദ്യപേപ്പർ മാഫിയയിലെ നാലു പേരും നാല് വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം 13 പേർ അറസ്റ്റിലായി. 35 പേർക്ക് ചോർത്തി നൽകിയെന്നാണ് പ്രാഥമികവിവരം.

സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് 1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് റദ്ദാക്കി റീടെസ്റ്റിന് നിർബന്ധിതരായപ്പോഴും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ആവർത്തിച്ചത്.

മേയ് അഞ്ചിനായിരുന്നു പരീക്ഷ. തലേന്ന് ചോദ്യപേപ്പർ കിട്ടിയെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥി ആയുഷ്കുമാറിന്റെ മൊഴി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തിട്ടുണ്ട്. പരീക്ഷ എഴുതിയ ഏഴ് ബീഹാർ സ്വദേശികൾക്കും യു.പി, മഹാരാഷ്ട്ര സ്വദേശികൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇ.ഒ.യു എസ്.പി മദൻ‌കുമാർ ആനന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ചോദ്യപേപ്പർ മാഫിയയിലെ കണ്ണി സമസ്‌തിപൂരിലെ ജൂനിയർ എൻജിനിയർ സിക്കന്ദർ പ്രസാദ് അടക്കം നാലു പേർ പാറ്റ്നാ പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് ലഭിച്ച അഡ്‌മിറ്റ് കാർഡുകൾ വച്ചാണ് വിദ്യാർത്ഥികളായ ആയുഷ്‌കുമാർ, അഭിഷേക്‌കുമാർ, അനുരാഗ് യാദവ്, ശിവാനന്ദൻ‌കുമാർ എന്നിവരെയും അവരുടെ രക്ഷിതാക്കളെയും പിടികൂടിയത്.

വാടക മുറിയിൽ വച്ച്

ചോദ്യപേപ്പർ നൽകി

 മേയ് 4ന് ശനിയാഴ്ച രാത്രി നീറ്റ് ചോദ്യപേപ്പർ ലഭിച്ചെന്ന് ആയുഷ്. അതേ ചോദ്യപേപ്പറാണ് അടുത്ത ദിവസം പരീക്ഷയ്ക്ക് വിതരണം ചെയ്‌തത്

 തനിക്കും കുറേ വിദ്യാർത്ഥികൾക്കും ഒരു വാടക മുറിയിൽ വച്ച് ചോദ്യപേപ്പർ തന്നു. അതിന്റെ ഉത്തരങ്ങൾ മനഃപാഠമാക്കി പരീക്ഷയെഴുതി

 പാറ്റ്‌ന രാമകൃഷ്ണ നഗറിലെ വീട്ടിലെ പരിശോധനയിൽ കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ‌്‌ടം മൊബൈൽ ഫോണുകൾ, അഡ്മിറ്റ് കാർഡുകൾ എന്നിവ കണ്ടെത്തി

മാഫിയ തലവൻ

മുൻപും പ്രതി

 ചോദ്യപേപ്പർ ചോർത്തൽ കേസുകളിൽ മുൻപും പ്രതിയായ നളന്ദ സ്വദേശി സഞ്ജീവ് സിംഗ് ആണ് സംഘത്തലവൻ. ഇയാളെ പിടികൂടിയിട്ടില്ല

 ഇയാളുടെ ഭാര്യ മംമ്താ ദേവി 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്ജനശക്തി ടിക്കറ്റിൽ ഹർനൗട്ട് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു

 ഇയാളടെ മകൻ ഡോ. ശിവകുമാർ മദ്ധ്യപ്രദേശ് പി.എസ്.സി ചോദ്യപേപ്പർ ചോർച്ച കേസിൽ മുൻപ് അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ചു

​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​യോ​ട് ​
സു​പ്രീം​കോ​ട​തി
നീ​റ്റി​ൽ​ 0.001​%​ ​
അ​ശ്ര​ദ്ധ പോ​ലും​
​പൊ​റു​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി​:​ ​പ​രീ​ക്ഷ​യി​ൽ​ ​കൃ​ത്രി​മം​ ​കാ​ണി​ച്ച് ​ഡോ​ക്ട​റാ​കു​ന്ന​യാ​ൾ​ ​സ​മൂ​ഹ​ത്തി​ന് ​അ​പ​ക​ട​കാ​രി​യാ​ണ്.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​നീ​റ്റ് ​ന​ട​ത്തി​പ്പി​ൽ​ 0.001​ശ​ത​മാ​നം​ ​അ​ശ്ര​ദ്ധ​ ​പോ​ലും​ ​പാ​ടി​ല്ല.​ ​തെ​റ്റു​പ​റ്റി​യെ​ങ്കി​ൽ​ ​സ​മ്മ​തി​ക്കൂ​ ​-​ ​ദേ​ശീ​യ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​യോ​ട് ​ഇ​ന്ന​ലെ​ ​സു​പ്രീം​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച,​ ​ഗ്രേ​സ് ​മാ​ർ​ക്ക് ​വി​വാ​ദം​ ​തു​ട​ങ്ങി​യ​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​വി​ക്രം​ ​നാ​ഥ്,​ ​എ​സ്.​വി.​ ​ഭ​ട്ടി​ ​എ​ന്നി​വ​ര​‌​ങ്ങി​യ​ ​അ​വ​ധി​ക്കാ​ല​ ​ബെ​ഞ്ച്.​ ​ഹ​ർ​ജി​ക​ൾ​ ​ജൂ​ലാ​യ് 8​ന് ​സ​മാ​ന​ ​ഹ​ർ​ജി​ക​ൾ​ക്കൊ​പ്പം​ ​പ​രി​ഗ​ണി​ക്കും.​ ​എ​ൻ.​ടി.​എ​യും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​വി​ശ​ദ​ ​മ​റു​പ​ടി​ ​ന​ൽ​ക​ണം.
മ​ത്സ​രാ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷ​യ്ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ത്ര​മാ​ത്രം​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്യു​ന്നു.​ ​പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ലെ​ ​ചെ​റു​ ​അ​ശ്ര​ദ്ധ​ ​പോ​ലും​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണേ​ണ്ട​തു​ണ്ട്.​ ​പ​രീ​ക്ഷാ​ ​ഏ​ജ​ൻ​സി​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും​ ​ജ​സ്റ്റി​സ് ​ഭാ​ട്ടി​ ​പ​റ​ഞ്ഞു.​ ​ഇ​ത് ​നീ​റ്റി​ൽ​ ​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​വി​ഷ​യം​ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ​കോ​ട​തി​ ​കാ​ണു​ന്ന​ത്.​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ക​ര​ണ​മു​ണ്ടാ​കും.​ ​പ​ക്ഷേ​ ​അ​വ​ധി​ക്കാ​ല​ ​ബെ​ഞ്ചി​ന് ​പ​രി​മി​തി​യു​ണ്ട്.​ ​സ​മ​യോ​ചി​ത​ ​ന​ട​പ​ടി​ ​ആ​ഗ്ര​ഹി​ക്കു​ന്നു.

Advertisement
Advertisement