വയർ സുഖമായിരിക്കും ആരോഗ്യം മെച്ചപ്പെടും, കഴിച്ചിരിക്കേണ്ട പ്രധാന ഭക്ഷണസാധനങ്ങൾ ഇവയൊക്കെ

Wednesday 19 June 2024 12:31 AM IST

ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വയറിനെ ബാധിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. സോല്യൂബൾ ഫൈബർ അഥവാ വെള്ളത്തിൽ പെട്ടെന്ന് അലിഞ്ഞുചേരുന്ന തരം ഫൈബറടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ഗോതമ്പുപൊടി, നുറുക്ക് ഗോതമ്പ്, വിവിധ പച്ചക്കറികൾ എന്നിവയും കഴിക്കാം. ഓട്ട്സ്, പീസ്, ബീൻസ്, ആപ്പിൾ, സിട്രസ് ഫ്രൂട്ട്സ്, കാരറ്റ്സ്, ബാർലി എന്നിവയെല്ലാം ഇൻസോല്യൂബൾ ഫൈബർ ഭക്ഷണങ്ങളാണ്. രണ്ട് തരം ഫൈബറുകളും ശരീരത്തിന് ആവശ്യമാണ്. ഓട്ട്സ്, കടല വർഗങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, മധുരക്കിഴങ്ങ് എന്നിവയും ശരീരത്തിന് നല്ലതാണ്.

വയറിന് അസുഖം വരാതിരിക്കാനും ആരോഗ്യകരമായ ജീവിതത്തിനും ഏറെ പ്രധാനമാണ് ചിട്ടയായ ആഹാരക്രമം. ഒരാളുടെ ആരോഗ്യത്തെ അയാൾ എന്താണ് കഴിക്കുന്നത് എന്നത് മാത്രമല്ല എപ്പോഴാണ് കഴിക്കുന്നത് എന്നതും സ്വാധിനിക്കും. ജോലിത്തിരക്ക് മൂലം ഇന്ന് പലരും ഭക്ഷണം കഴിക്കുന്നത് കൃത്യമായ ഇടവേളകളിൽ ആയിരിക്കില്ല. എന്നാൽ വൈകി ഭക്ഷണം കഴിക്കുന്നത് വഴി നിങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ അത് പോലെ തന്നെ ചിട്ടയായി കഴിക്കേണ്ട ഒന്നാണ് അത്താഴവും. കാരണം രാത്രി അധിക സമയം കഴിഞ്ഞ് അത്താഴം കഴിക്കുന്നത് വഴി ദഹനസംബന്ധമായതടക്കം നിരവധി പ്രശ്നങ്ങൾ ഉടലെടുക്കാം.

രാത്രി എട്ട് മണിക്ക് മുൻപ് തന്നെ അത്താഴം കഴിക്കുന്നതായിരിക്കും ഉചിതം. ഇത് ദഹനത്തെ വലിയ രീതിയിൽ തന്നെ സഹായിക്കും. കൂടാതെ പിറ്റേ ദിവസം എഴന്നേൽക്കമ്പോൾ അമിതമായി ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയ്ക്കും ഇത് വഴി മാറ്റം വരും.

Advertisement
Advertisement