ട്രെയിൻ അപകടം: 7 ചോദ്യങ്ങളുമായി കോൺഗ്രസ്

Wednesday 19 June 2024 1:01 AM IST

ന്യൂഡൽഹി: ബംഗാൾ ട്രെയിൻ ദുരന്തം ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റിലെ 'ക്രിമിനൽ അശ്രദ്ധ' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മോദി സർക്കാരിനോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചു.
1. കൊട്ടിഘോഷിക്കപ്പെട്ട കവാച്ച് -ആന്റി കൊളിഷൻ സിസ്റ്റം നടപ്പാക്കാത്തതെന്ത്

2. റെയിൽവേയിൽ ഒരു ദശാബ്‌ദമായി 3,​00,​000 ഒഴിവുകൾ നികത്താതെ ഇട്ടിരിക്കുന്നതെന്തിന്

3. 2017-2021 കാലഘട്ടത്തിൽ റെയിൽ അപകടങ്ങളിൽ 1,​00,​000 മരണം. അതിന്റെ ഉത്തരവാദിത്വം

4. റെയിൽവേ സുരക്ഷാ കമ്മിഷൻ ശക്തിപ്പെടുത്താത്തതെന്ത്

5. രാഷ്ട്രീയ റെയിൽ സുരക്ഷാ കോഷിന്റെ' ഫണ്ട് 75% വെട്ടിക്കുറച്ചത് എന്തുകൊണ്ടാണ്

6. ഈ പണം എന്തിന് അനാവശ്യ ചെലവുകൾക്ക് ഉപയോഗിക്കുന്നു

7.കോച്ചുകൾ കുറയ്ക്കാനുള്ള മോദി സർക്കാരിന്റെ നയത്തിന്റെ നേരിട്ടുള്ള ഫലമാണിത്‌

Advertisement
Advertisement