അന്താരാഷ്‌ട്ര യോഗാ ദിനം: കാശ്‌മീർ മുഖ്യ വേദി

Wednesday 19 June 2024 1:03 AM IST

ന്യൂഡൽഹി: അന്താരാഷ്‌ട്ര യോഗാ ദിനമായ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രധാന പരിപാടി ശ്രീനഗറിൽ നടക്കുമെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച പറഞ്ഞു.
'അവരവർക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ' എന്നതാണ് ഈ വർഷത്തെ പ്രമേയം. 'നാം യോഗ ചെയ്യണം, സമൂഹത്തെ പ്രചോദിപ്പിക്കണം' എന്നതാണ് സന്ദേശം.

ഈ വർഷം എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളിലും യോഗാ ദിനം ആഘോഷിക്കും. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഇന്ത്യയിലും രാജ്യത്തിന് പുറത്തും നിരവധി യോഗ പരിപാടികൾ സംഘടിപ്പിക്കും.
യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാൻ ശ്രമിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു.
യോഗാ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്‌സിൽ വിവിധ ആസനങ്ങളുടെ വീഡിയോ പങ്കിട്ട് അവയുടെ ഗുണങ്ങൾ വിവരിക്കുന്നുണ്ട്. ഇത് പതിവായി യോഗ പരിശീലിക്കാൻ പ്രചോദനമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement