ഉചിതമായ സമയത്ത് പാർലമെന്റിൽ എത്തുമെന്ന് റോബർട്ട് വാദ്ര

Wednesday 19 June 2024 1:05 AM IST

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്ക് പിന്തുണ അറിയിച്ച് ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രിയങ്കയെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു എന്നും ഉചിത സമയത്ത് താനും പാർലമെന്റിൽ എത്തുമെന്നും വാദ്ര പറഞ്ഞു. പ്രിയങ്ക

യുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണത്തിൽ മാത്രമല്ല,​ പാർലമെന്റിലും പ്രിയങ്ക സജീവമാകേണ്ടതുണ്ട്. പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷമുണ്ട്. പ്രിയങ്കയ്ക്ക് വയനാട്ടിലെ ജനങ്ങൾ മികച്ച വിജയം സമ്മാനിക്കുമെന്നാണ് തന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി. മതാധിഷ്ഠിതമായ രാഷ്ട്രീയമാണ് അവർ കളിച്ചത്‌. എനിക്കുമുമ്പേ പ്രിയങ്ക പാർലമെന്റിൽ എത്തണം. ഉചിതമായ സമയത്ത് ഞാനും പാർലമെന്റിൽ എത്തും-- റോബർട്ട് വാദ്ര പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും മത്സരിക്കാനുള്ള താത്പര്യം വാദ്ര അറിയിച്ചിരുന്നു.

Advertisement
Advertisement