ചെലവ് 12 കോടി,​ ഉദ്ഘാടനം നടക്കാനിരിക്കെ പാലം തകർന്നുവീണു

Wednesday 19 June 2024 1:07 AM IST

പാട്ന: ബീഹാറിലെ അരാരിയയിൽ 12 കോടി രൂപ ചെലവിൽ നിർമ്മിച്ച കോൺക്രീറ്റ് പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നുവീണു.

കോടികൾ മുടക്കി ബക്ര നദിക്കു കുറുകെ നിർമ്മിച്ച പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും നിമിഷങ്ങൾക്കുള്ളിൽ തകരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്ന ഭാഗം നിമിഷങ്ങൾക്കകം നദിയിലൂടെ ഒലിച്ചുപോയി.ആളപായമില്ല. കുർസകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകർന്നതെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

Advertisement
Advertisement