50 വർഷം മുമ്പ് പശു തിന്ന റോളക്സ് വാച്ച് തിരിച്ചുകിട്ടി !

Wednesday 19 June 2024 7:07 AM IST

ലണ്ടൻ : 50 വർഷങ്ങൾക്ക് മുമ്പ് പശു കഴിച്ചെന്ന് കരുതിയ വിലയേറിയ റോളക്സ് വാച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കണ്ടെത്തി. ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലാണ് സംഭവം. ജെയിംസ് സ്റ്റീൽ എന്ന 95 കാരനാണ് തന്റെ വാച്ച് തിരിച്ചുകിട്ടിയത്. 1970കളുടെ തുടക്കത്തിലാണ് സ്റ്റീലിന് തന്റെ വാച്ച് നഷ്ടമായത്. ബ്രേസ്‌ലെറ്റ് പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വാച്ച് നഷ്ടമായ വിവരം സ്റ്റീൽ മനസിലാക്കിയത്. പുല്ലിനൊപ്പം പശു വാച്ച് കഴിച്ചിരിക്കാമെന്ന് കരുതി. ഒരു മെറ്റൽ ഡിറ്റക്ടറിസ്റ്റാണ് ഇപ്പോൾ വാച്ച് സ്റ്റീലിന്റെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. കണ്ടെത്തൽ തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് സ്റ്റീൽ പറയുന്നു. വാച്ചിന്റെ നിറം പച്ചയായെങ്കിലും തുരുമ്പ് പിടിച്ചിട്ടില്ല.

Advertisement
Advertisement