പത്താംക്ളാസിലും പ്ളസ്‌ടുവിനും ഫുൾ എ പ്ലസ് ഉണ്ടോ? വർഷം 10000 രൂപ സ്കോളർഷിപ്പ്, പണം കിട്ടുക ഏഴുവർഷം

Wednesday 19 June 2024 10:28 AM IST

കൊച്ചി: ഇക്കൊല്ലം പ്ലസ്‌വണ്ണിന് ചേർന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ് ഡി. ഷിബു ലാൽ ഏർപ്പെടുത്തിയ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ്, സി.ബി.എ സ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച, വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹർ. ഭിന്നശേഷിക്കാർക്ക് എ ഗ്രേ ഡ്ആയാലും മതി.

മിടുക്കർക്ക് ഏഴുവർഷം വരെ ഉപരിപഠനം നടത്താൻ കഴിയും വിധമാണ് വിദ്യാധൻ സ്കോളർഷിപ്പിന്റെ ഘടന. പ്ലസ് വണ്ണിലും പ്ലസ് ‌ടുവിലും വർഷം 10000 രൂപ വീതവും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഫീസിനനുസരിച്ചുള്ള തുകയുമാണ് സ്കോളർഷിപ്പ് . മികച്ച കരിയർ ലഭ്യമാക്കാനും സഹായമുണ്ടാകും. ജൂൺ 30നകം www.vidyadhan.org/apply വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് : 9663517131.

പഠനനിലവാരം നിലനിറുത്തുന്നവർക്ക് നാട്ടിലും വിദേശത്തും ഉന്നതപഠനത്തിന് സ്കോളർഷിപ്പ് തുടരും. ഷിബുലാലിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷനാണ് പ്രതിവർഷം കേരളത്തിലെ 125 കു ട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നത്. മറ്റ്14സംസ്ഥാനങ്ങളിലും വിദ്യാധൻ സ്കോളർഷിപ്പ് പ്രോഗ്രാമുണ്ട്.

Advertisement
Advertisement