ഓൺലൈൻ വഴി ലൈം സോഡ ഓർഡർ ചെയ്യാറുണ്ടോ? ഈ യുവാവിന്റെ ഗതി വരാതിരിക്കാൻ പ്രാർത്ഥിച്ചോ

Wednesday 19 June 2024 11:18 AM IST

ന്യൂഡൽഹി: ഓൺലെെൻ ഡെലിവറികൾ രാജ്യത്ത് പ്രചരിച്ചതിന് പിന്നാലെ എല്ലാവരും സാധനങ്ങളും മറ്റും വാങ്ങാൻ ഈ മാർഗമാണ് ഉപയോഗിക്കാറുള്ളത്. ഓൺലെെനിലൂടെ ഓർഡർ ചെയ്താൽ ഇഷ്ടഭക്ഷണം നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വീട്ടിൽ ലഭിക്കും. എന്നാൽ ഇങ്ങനെ ഓർഡർ ചെയ്യുമ്പോൾ ചില അമളികളും സംഭവിക്കാറുണ്ട്. ഓർഡർ ചെയ്ത ആഹാരത്തിന് പകരം മറ്റാരുടെയെങ്കിലും ഭക്ഷണം ലഭിക്കുക, ഡെലിവറി മാറി പോകുക എന്നിങ്ങനെ നിരവധി സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അത്തരത്തിൽ ഒരു യുവാവ് നേരിട്ട മോശം അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വിഗ്ഗിയിൽ നിന്നാണ് യുവാവ് ഒരു ലെെം സോഡ ഓർഡർ ചെയ്തത്. നിമിഷ നേരങ്ങൾക്കുള്ളിൽ അത് ഡെലിവറി ചെയ്തു. എന്നാൽ അത് തുറന്നുനോക്കിയപ്പോഴാണ് യുവാവ് ശരിക്കും ഞെട്ടിയത്. വെറും ഒഴിഞ്ഞ ഗ്ലാസ് മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്.

'aaraynsh' എന്ന ഉപയോക്താവാണ് ഇക്കാര്യം തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്. ഒഴിഞ്ഞ ഗ്ലാസിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 'നന്ദി സ്വിഗ്ഗി എനിക്ക് സീൽ ചെയ്ത ഒഴിഞ്ഞ ഗ്ലാസ് അയച്ചതിന് എന്റെ നാരങ്ങ സോഡ അടുത്ത ഓർഡറിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന തലക്കെട്ടും അദ്ദേഹം നൽകിയിട്ടുണ്ട്.

പോസ്റ്റ് വെെറലാതിന് പിന്നാലെ സ്വിഗ്ഗി തന്നെ പ്രതികരണവുമായി രംഗത്തെത്തി. ഇത് വിചിത്രമായി തോന്നുന്നുവെന്നും നിങ്ങളുടെ ഓർഡർ ഐഡി തരുവെന്നും ഞങ്ങൾ അത് പരിശോധിക്കാമെന്നുമാണ് സ്വിഗ്ഗി പ്രതികരിച്ചത്. യുവാവിന് റീഫണ്ട് കിട്ടിയതായും പറയുന്നുണ്ട്. എന്നാൽ 120 രൂപ വിലയുള്ള സോഡയ്ക്ക് വെറും 80 രൂപ മാത്രമാണ് റീഫണ്ട് ചെയ്തത്.

വെെറലായ പോസ്റ്റിന് പിന്നാലെ നിരവധി പേർ കമന്റുമായി രംഗത്തെത്തിയത്. അതിലെ വെള്ളം ചൂട് കാരണം നീരാവിയായി കാണുമെന്നാണ് ഒരാൾ പരിഹസിച്ചത്. ഗ്ലാസിലെ വെള്ളം നീരാവി രൂപത്തിൽ അയക്കുമെന്നും രാഹുൽ ദേവ് എന്ന ഉപയോക്താവ് കളിയാക്കി.

Advertisement
Advertisement