പിഎസ്‌സി പരീക്ഷയെഴുതേണ്ട, സർക്കാർ സ്ഥാപനത്തിൽ 400 ഒഴിവുകൾ; 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം

Wednesday 19 June 2024 11:26 AM IST

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്‌റ്റിൽ ഡ്രൈവർ - കണ്ടക്ടർ തസ്‌തികകളിൽ ഒഴിവുകൾ. നാനൂറ് വേക്കൻസികളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് അധികൃതർ അറിയിച്ചു.


പത്താം ക്ലാസ് പാസായവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് കൂടാതെ മുപ്പതിലധികം സീറ്റുള്ള ബസുകൾ ഓടിച്ച് അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും വേണം. സർക്കാർ ഡോക്ടർമാർ ( സിവിൽ സർജനോ അതിനുമുകളിലോ ഉള്ളവർ) സാക്ഷ്യപ്പെടുത്തിയ ഫിസിക്കൽ ഫിറ്റ്നസ്, കണ്ണ് പരിശോധന സർട്ടിഫിക്കറ്റുകൾ വേണം.

കൂടാതെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം വേണം( എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം). പ്രായ പരിധി - 25 വയസ് മുതൽ 55 വയസ് വരെ. എട്ട് മണിക്കൂർ ജോലിക്ക് 715 രൂപ ലഭിക്കും. ഓവർ ടൈം ഒരു മണിക്കൂറിന് 130 രൂപവച്ച് ലഭിക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റായി 30,000 രൂപ നൽകണം.


അതേസമയം, കെ എസ് ആർ ടി സി ജീവനക്കാരെ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.cmd.kerala.gov.in. എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ 30 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാമെന്നും അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Advertisement
Advertisement