ഹെയർ ഡൈ എന്തിന് കടയിൽ നിന്ന് വാങ്ങണം, ഒരു ടീസ്‌പൂൺ ഉലുവ എടുത്തോളൂ; നിമിഷങ്ങൾക്കകം നര അപ്രത്യക്ഷമാകും

Wednesday 19 June 2024 12:40 PM IST

അകാല നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇത് നമ്മുടെ ആത്മവിശ്വാസം പോലും ഇല്ലാതാക്കും. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ വാങ്ങിച്ച് ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ കെമിക്കലുകളൊന്നും ഉപയോഗിക്കാതെ പോക്കറ്റ് കാലിയാകാതെ യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത ഹെയർ ഡൈ വീട്ടിൽ തന്നെയുണ്ടാക്കാൻ സാധിക്കുമെങ്കിൽ അതല്ലേ ഏറ്റവും നല്ലത്. അത്തരത്തിൽ എളുപ്പത്തിൽ ഹെയർ ഡൈ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

ബദാം -2
ഉള്ളിത്തൊലി
ഉലുവ
വിറ്റാമിൻ ഇ ക്യാപ്സൂൾ -1
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഇരുമ്പിന്റെ ചീനച്ചട്ടിയിൽ രണ്ട് ബാദാം, ഉള്ളിത്തൊലി, ഒരു ടീസ്പൂൺ ഉലുവ എന്നിവയെടുത്ത് നന്നായി ഇളക്കിക്കൊടുക്കുക. കറുത്ത നിറം ആയതിന് ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക.

ശേഷം മൂന്ന് ടീസ്പൂൺ ഈ പൊടിയെടുക്കുക( മുടിയുടെ നീളം അനുസരിച്ച് അളവിൽ വ്യത്യാസം വരുത്താം). ഇതിലേക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ച് ഇട്ടുകൊടുക്കാം. അതോടൊപ്പം തന്നെ കുറച്ച് വെളിച്ചെണ്ണയും ചേർത്തുകൊടുക്കുക. ശേഷം നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.

എണ്ണമയം ഒട്ടും ഇല്ലാത്ത മുടിയിലേക്കാണ് ഈ നാച്വറൽ ഹെയർ ഡൈ തേക്കേണ്ടത്. ഒരു ബ്രഷ് ഉപയോഗിച്ച് നരയ്ക്ക് മുകളിൽ ഇട്ടുകൊടുക്കാം. അപ്പോൾ തന്നെ മുടിയിഴകൾ കറുത്തുവരുന്നത് കാണാം. രണ്ട് മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപുവോ താളിയോ ഉപയോഗിച്ച് തല കഴുകാം. മുടി കൊഴിച്ചിലും താരൻ അകറ്റാനുമൊക്കെ ഈ പാക്ക് ഉത്തമമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.

Advertisement
Advertisement