പതിവായി ഇങ്ങനെയാണോ 'ചോറ്' ഉണ്ണുന്നത്? വൈകാതെ പണി കിട്ടും, നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

Wednesday 19 June 2024 4:05 PM IST

ദിവസം ഒരു നേരമെങ്കിലും ചോറുണ്ണാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. ചോറ് സാമ്പാറും തോരനും അവിയലും മീനുമൊക്കെ കൂട്ടി വയറുനിറയെ കഴിക്കുകയും ചെയ്യും. എന്നാൽ ജോലിത്തിരക്കും മടിയുമൊക്കെ മൂലം ദിവസവും ചോറും കറിയുമൊക്കെ വയ്‌ക്കാൻ മിക്കവർക്കും മടിയാണ്.

അതിനാൽ രണ്ടോ മൂന്നോ ദിവസത്തേക്ക് ചോറ് വച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയാണ് ഇപ്പോൾ മിക്കവരും ചെയ്യുന്നത്. എന്നിട്ട് ആവശ്യാനുസരണം ചൂടാക്കി കഴിക്കുകയും ചെയ്യും കുട്ടികൾക്ക് ഉൾപ്പടെ ഇതാണ് നൽകുന്നത്. ഇത് നിങ്ങളെ വലിയൊരു രോഗിയാക്കി മാറ്റും. ചോറ് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് ഒട്ടും നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

അഥവാ സൂക്ഷിക്കുകയാണെങ്കിൽ തന്നെ അടച്ചുറപ്പുള്ള പാത്രത്തിൽ വേണം സൂക്ഷിക്കാൻ. ഇതും അത്ര ഗുണകരമല്ല. മാത്രമല്ല ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ പോലും ഒരു ദിവസത്തിൽ കൂടുതൽ വയ്ക്കരുത്. പൂപ്പൽ വരാൻ സാദ്ധ്യതയുണ്ട്. ഫ്രിഡ്‌ജിൽ വച്ച് ചോറ് പുറത്തെടുക്കുമ്പോൾ ഇടയ്‌ക്ക് വഴുവഴുപ്പ് തോന്നാറില്ലേ. ഇതാണ് പൂപ്പൽ. പതിവായി ഇങ്ങനെ ചോറ് കഴിച്ചാൽ ഈ പൂപ്പൽ വലിയ അളവിൽ വയറിനകത്തെത്തും. ഇത് ആന്തരികാവയവങ്ങളെ വളരെ ദോഷകരമായി ബാധിക്കും.

മാത്രമല്ല ചോറ് ചൂടാക്കി കഴിക്കുന്നതും നല്ലതല്ല. അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പതിവായി ചൂടാക്കി കഴിക്കുന്നത് നിങ്ങളെ വലിയ രോഗിയാക്കും. അതിനാൽ ഒരു ദിവസത്തേക്ക് മാത്രം ചോറ് പാകം ചെയ്‌ത് ഉപയോഗിക്കാൻ ശ്രമിക്കുക.

Advertisement
Advertisement