തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; മൂക്ക് ഛേദിച്ചു

Wednesday 19 June 2024 4:48 PM IST

തിരുവനന്തപുരം: അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജിയെയാണ് (34) ഭർത്താവ് മനോജ് സെബാസ്റ്റ്യൻ (50) കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് മാസങ്ങളായി വെവ്വേറെയായിരുന്നു താമസം. യുവതി ആശുപത്രിയിൽ പോയി മടങ്ങിവരുമ്പോഴാണ് പ്രതി കൃത്യം ചെയ്തത്.

രാജിയുടെ മുഖത്തും നെഞ്ചിലുമാണ് മനോജ് കുത്തിപ്പരിക്കേൽപ്പിച്ചത്. കൂടാതെ മൂക്ക് മുറിച്ചതായും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
Advertisement