നിങ്ങളുടെ ക്രഷിന് നിങ്ങളോട് ശരിക്കും ഇഷ്ടം ഉണ്ടോ? പ്രപഞ്ചം നൽകുന്ന ഈ സൂചനകൾ ഉത്തരം നൽകും

Wednesday 19 June 2024 4:58 PM IST

രഹസ്യപ്രണയങ്ങൾ മനസിൽ കൊണ്ടുനടന്നിട്ടില്ലാത്തവർ കുറവായിരിക്കും. ഇഷ്ടം തോന്നുന്ന വ്യക്തിക്ക് തിരിച്ചും ഉള്ളിൽ അതേ ഇഷ്ടമുണ്ടോയെന്ന് ചിന്തിച്ച് കൺഫ്യൂഷനടിക്കുന്നവരും ധാരാളമാണ്. പ്രണയം തുറന്നുപറഞ്ഞാൽ ബന്ധത്തിൽ വിള്ളൽ വീഴുമോയെന്നും സൗഹൃദം നഷ്ടമാകുമോയെന്നും ഭയന്ന് ഒളിപ്പിച്ചുവയ്ക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാകാം. എന്നാൽ ഒരു വ്യക്തിക്ക് നമ്മളോട് യഥാർത്ഥ പ്രണയമുണ്ടോയെന്ന് ചില സൂചനകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുമെന്നാണ് മാനസിക വിദഗ്ദ്ധർ പറയുന്നത്. ആ സൂചനകൾ ഏതൊക്കെയാണെന്ന് നോക്കാം.

  • നിങ്ങൾ പോകാൻ സാദ്ധ്യതയുള്ളിടത്തെല്ലാം ആ വ്യക്തിയെ കാണുക: നിങ്ങളോട് യഥാർത്ഥ പ്രണയമുള്ള നിങ്ങളെ കാണാനും നിങ്ങളോടൊപ്പമായിരിക്കാനും ശ്രമിക്കും. നിങ്ങൾ വരാൻ സാദ്ധ്യതയുള്ളയിടത്തെല്ലാം അവരുടെ സാന്നിദ്ധ്യമുണ്ടാവും.
  • നിങ്ങളുടെ പേര് ആ വ്യക്തി നിരന്തരമായി ഉപയോഗിക്കും: അവർ അറിയാതെതന്നെ അവരുടെ സംഭാഷണങ്ങളിൽ നിങ്ങളുടെ പേര് ഇടയ്ക്കിടെ ഉൾപ്പെടും. നിങ്ങളിൽ അവർ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ തെളിവാണിത്.
  • നിങ്ങളുടെ സമൂഹമാദ്ധ്യമ പോസ്റ്റുകൾ ഏറ്റവും ആദ്യം ലൈക്ക് ചെയ്യുക അവരായിരിക്കും: സമൂഹമാദ്ധ്യമങ്ങളുടെ കാലഘട്ടമായ ഇന്ന് മിക്കവരും ഒരാളെ കൂടുതൽ അറിയുന്നതും കാണുന്നതും സംസാരിക്കുന്നതുമെല്ലാം ഇവയിലൂടെയായിരിക്കും. അതിനാൽതന്നെ നിങ്ങളെ ഇഷ്ടപ്പെടുന്നയാൾ ഇടയ്ക്കിടെ നിങ്ങൾ ഇവയിലൂടെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കും.
  • നിങ്ങൾ അടുത്തുള്ളപ്പോൾ അവർ നന്നായി വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും ശ്രമിക്കും: നിങ്ങളുടെ ശ്രദ്ധയും പുകഴ്‌ത്തലുകളും ലഭിക്കാൻ അവർ വിവിധ രീതികൾ പരീക്ഷിക്കും.
  • നിങ്ങളുടെ സമീപത്ത് നിൽക്കുമ്പോൾ അവരറിയാതെ തന്നെ നിങ്ങളോട് ചേർന്നുനിൽക്കും: നിങ്ങളുമായി എത്രമാത്രം അടുപ്പമാണ് അവർക്ക് അനുഭവപ്പെടുന്നത് എന്നതിന്റെ സൂചനയാണിത്.
  • നിങ്ങളെക്കുറിച്ച് അവരുടെ സുഹൃത്തുക്കളുമായി സംസാരിക്കുക: നിങ്ങൾ അടുത്തില്ലാത്തപ്പോഴും അവർ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നുവെന്നതിന്റെ സൂചനയാണിത്.
  • നിങ്ങളെ അസ്വസ്ഥരാക്കുന്ന രീതിക്കല്ലാതെ സ്‌പർശിക്കുന്നത്: നിങ്ങളിൽ ആ വ്യക്തി ആകൃഷ്ടനാണ് എന്നതിന്റെ സൂചനയാണിത്. ഒരു ബന്ധം വളർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണിത്.
  • നിങ്ങളുടെ കണ്ണുകളിലേയ്ക്ക് ഏറെനേരം നോക്കുകയും നോട്ടത്തിലൂടെ ആശയവിനിമയം നടത്താൻ ശ്രമിക്കുകയും ചെയ്യും
  • സാധാരണയിൽ കവിഞ്ഞ് നിങ്ങൾ സമീപത്തുള്ളപ്പോൾ പരിഭ്രാന്തരാവുന്നത്
  • നിങ്ങളോട് ഉപദേശവും നിർദേശങ്ങളും ചോദിക്കുന്നത്

Advertisement
Advertisement