അനുമോദന സദസ്

Thursday 20 June 2024 3:35 AM IST

വെള്ളനാട്: ഓട്ടോഗ്രാഫ് 88-ഗവ.ഹൈസ്കൂൾ വെള്ളനാട് എസ്.എസ്.എൽ.സി 1988 ബാച്ച് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി. റോബിൻസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കവയിത്രിയും പ്രഭാഷകയുമായ സന്ധ്യാ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഡി.സാജൻ കുമാർ,ആർ.മണികണ്ഠൻ,ശ്രീജ. കെ.എസ്,മോഹനൻ,അശോക കുമാരി,കെ.എൽ.അജിത് എന്നിവർ സംസാരിച്ചു.

Advertisement
Advertisement